Story Dated: Sunday, December 7, 2014 12:12
പനമരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ പനമരം പഞ്ചായത്ത് ഉപരോധിച്ചു. എന്‍.ആര്‍.ഇ.ജി.എ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് ഉപരോധിച്ചത്. തൊഴില്‍ വേതനമായി 60 ലക്ഷത്തോളം രൂപ വിതരണം ചെയ്യാനുള്ളത് രണ്ടുവര്‍ഷമായി മേറ്റുമാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. രണ്ടുവര്‍ഷത്തോളമായി ഉപകരണങ്ങള്‍ക്കും വാടകയിനത്തില്‍ നല്ലൊരു തുക കൊടുക്കാനുണ്ട്. സമരം സംസ്‌ഥാന കമ്മിറ്റിയംഗം എ. എന്‍ പ്രഭാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. എന്‍.ആര്‍.ഇ.ജി.എ വര്‍ക്കേഴ്‌സ് യൂണിയന്‍, എ.കെ.എസ്, കെ.എസ്.കെ.ടി.യു എന്നിവര്‍ നേതൃത്വം നല്‍കി. കെ.സി. ജബ്ബാര്‍, കെ. ബാലകൃഷ്‌ണന്‍, കെ.പി. ഷിജു, എം. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT