ഷാര്‍ജയില്‍ പവര്സ്റ്റേഷന് തീ പിടിച്ചു
Posted on: 08 Dec 2014
ഷാര്‍ജ: എക്സ്പോ സെന്ററിനടുത്ത് ഇലക്ട്രിക് പവര്‍ സ്റ്റേഷന് തീപിടിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീ പടരുന്നതിന് മുന്‍പ് പോലീസും അഗ്നിശമന വിഭാഗവും ചേര്‍ന്ന് കെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കൂടുതല്‍ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
രാവിലെ അല്‍ താവൂണ്‍ വഴി വാഹനങ്ങളില്‍ പോകുന്നവരാണ് ചുറ്റും പുക പടരുന്നത് കണ്ട് ബുഹൈറ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ സമയമെടുത്താണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം തീയണച്ചത്. രാവിലെ 9.30ന് ആരംഭിച്ച തീപ്പിടിത്തം ഒരു മണിവരെ തുടര്‍ന്നു.
ബുഹൈറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപ്പിടിത്തത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ രണ്ട് മണിക്കൂറോളം അല്താവൂണ് പരിസരങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തീ പിടിച്ച പവര്‍സ്റ്റേഷന്റെ പ്രവര്‍ത്തനം ഷാര്‍ജ ഇലക്ട്രിസിറ്റി വകുപ്പധികൃതര്‍ പൂര്‍വ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ്.
from kerala news edited
via IFTTT