Story Dated: Monday, December 8, 2014 02:29

ആനക്കര: പറക്കുളത്തെ പൂട്ടികിടക്കുന്ന കെമിക്കല്‍ കമ്പനിയിലേക്ക് രാത്രിയില്‍ ടാങ്കര്‍ ലോറികളില്‍ കൊണ്ടുവന്ന കെമിക്കല്‍ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാത്രിയിലാണ് സംഭവം. മൂന്ന് വര്‍ഷം മുമ്പ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ടാങ്കില്‍ വീണ് മരിച്ചതിനെ തുടര്‍ന്ന് പൂട്ടിയിട്ട പ്രിന്‍സ് ഡൈ കമ്പനി തുറക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കെമിക്കലാണ് നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചത്. ആഴ്ച്ചകള്‍ക്ക് മുമ്പ് പുതുതായി ആരംഭിക്കാനിരിക്കുന്ന കോപ്പര്‍ കമ്പിനിയിലേക്ക് ലോറിയില്‍ കൊണ്ടുവന്ന കെമിക്കല്‍ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. പറക്കുളം മലിനീകരണ വിരുദ്ധ ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പറക്കുളത്തെ രാസകമ്പനികള്ക്കെതിരെ ശക്തമായ സമരം നടന്നു വരുന്നതിനിടയിലാണ് കപ്പൂര്‍ പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെ പുതിയ കമ്പനികള്‍ തുറക്കുന്നതിന് ശ്രമം നടക്കുന്നത്. ഇപ്പോള്‍ രാത്രിയിലും പകലും സമര സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ കാവലുണ്ട്.
from kerala news edited
via
IFTTT
Related Posts:
മണ്ണാര്‍ക്കാട് പൂരം; കൊടിയേറ്റം Story Dated: Saturday, February 28, 2015 03:38മണ്ണാര്‍ക്കാട്: പ്രസിദ്ധമായ മണ്ണാര്‍ക്കാട് അരക്കുര്‍ശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ കൊടിയേറ്റം ഇന്ന് നടക്കും. മൂന്നാം പൂര ദിനത്തില്‍ കൊടിയേറ്റത… Read More
പട്ടാമ്പിയില്‍ ഫയര്‍ഫോഴ്സ് യൂണിറ്റിനായുള്ള കാത്തിരിപ്പ് നീളുന്നു Story Dated: Saturday, February 28, 2015 03:38മുളയന്‍കാവ്: ഫയര്‍ഫോഴ്സ് യൂണിറ്റിനായുള്ള പട്ടാമ്പിക്കാരുടെ കാത്തിരിപ്പ് നീളുന്നു. പട്ടാമ്പി കേന്ദീകരിച്ച് ഒരു ഫയര്‍ഫോഴ്സ് യൂണിറ്റ് വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പ… Read More
അട്ടപ്പാടിയില്‍ സൗജന്യ ദന്തചികിത്സ ലഭ്യമാക്കുന്നു Story Dated: Saturday, February 28, 2015 03:38പാലക്കാട്: ആധുനിക ദന്തശാസ്ത്രത്തിന്റെ നൂറാംവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് സൗജന്യ ദന്തചികിത്സ ലഭ്യമാക്കുന്നു. സ്… Read More
വനംവകുപ്പ് ഓഫീസില്‍ അക്രമം നടത്തുകയും ജീപ്പ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. Story Dated: Saturday, February 28, 2015 03:38വടക്കഞ്ചേരി: മംഗലംഡാം വനംവകുപ്പ് ഓഫീസില്‍ അക്രമം നടത്തുകയും വനംവകുപ്പിന്റെ ജീപ്പ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മംഗലംഡാം കവിളുപാറ ആദിവാസി മൂപ്പന് ഉള്‍പ്പെടെ അഞ്ച് പേര… Read More
അട്ടപ്പാടി മലനിരകളില്‍ കാട്ടുതീ പടര്‍ന്നു. Story Dated: Thursday, February 26, 2015 03:15അഗളി: അട്ടപ്പാടി മലനിരകളില്‍ കാട്ടുതീ പടര്‍ന്നു. കുന്നന്ചാളഭാഗത്ത് വനം വകുപ്പിന്റെ കീഴിലുള്ള ഒരു മലയുടെ നാലു വശവും കത്തിയമര്‍ന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ… Read More