Story Dated: Sunday, December 7, 2014 05:37
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനത്തിനുള്ളില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. യുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവറാണ് പിടിയിലായതെന്നാണ് സൂചന. ഡല്‍ഹിയിലെ സാറാ രോഹില്ലയില്‍ വെള്ളിയാഴ്‌ച രാത്രി വാടകയ്‌ക്ക് വിളിച്ച ടാക്‌സികാറിനുള്ളിലിട്ട് 25 കാരിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്‌തതായിട്ടാണ് ആരോപണം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്ന ടാക്‌സിയുടെ ഡ്രൈവറാണ് യുവതിയെ പീഡിപ്പിച്ചത്.
ഗുര്‍ഗോണിലെ ഒരു സാമ്പത്തിക സ്‌ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന യുവതി വെള്ളിയാഴ്‌ച രാത്രി 9.30 യോടെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടയില്‍ വസന്ത് വിഹാറില്‍ നിന്നും കയറിയ ടാക്‌സിയില്‍ വെച്ചായിരുന്നു ആക്രമണം. ഡ്രൈവറിന്റെയും കാറിന്റെ നമ്പര്‍പ്‌ളേറ്റിന്റെയും ദൃശ്യം പെണ്‍കുട്ടി തന്റെ മൊബൈലില്‍ പകര്‍ത്തിയിരുന്നതിനാല്‍ കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സാരാ രോഹില്ലയ്‌ക്കും ഇന്‍ഡര്‍ലോക്കിനും ഇടയില്‍ ആളൊഴിഞ്ഞ സ്‌ഥലത്തു കാര്‍ നിര്‍ത്തി ഡ്രൈവര്‍ യുവതിയെ ബലാത്സംഗം ചെയ്‌തു. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആക്രമണത്തിന് ശേഷം യുവതിയെ ഡ്രൈവര്‍ വീട്ടില്‍ കൊണ്ടുചെന്നാക്കുകയും തന്റെ മൊബൈലിലേക്ക് യുവതിയെ കൊണ്ട് ഒരു മിസ്‌ഡ് കോള്‍ അടിപ്പിക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു. പരാതി ലഭിച്ച സാഹചര്യത്തില്‍ പോലീസ് യുവതിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി.
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടത്തു മടങ്ങിയ യുവതിയെ വസന്ത് വിഹാര്‍ വരെ മറ്റൊരു സുഹൃത്ത് ഡ്രോപ്പ് ചെയ്‌തു. അവിടെ നിന്നാണ് ഇവര്‍ ടാക്‌സി വിളിച്ചത്. കാറിന്റെ പിന്‍സീറ്റിലായിരുന്നു ഇരുന്നത്. വാഹനം നീങ്ങുന്നതിനിടയില്‍ ആളൊഴിഞ്ഞ ഒരു പ്രദേശത്ത് കാര്‍ നിന്നതിനെ തുടര്‍ന്നാണ് ഞെട്ടി ഉയര്‍ന്നത്. കാറിന്റെ ഡോര്‍ ലോക്ക് ചെയ്‌തിരുന്നതിനാല്‍ രക്ഷപെടാന്‍ കഴിയുമായിരുന്നില്ല. ഒച്ചവെയ്‌ക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ മര്‍ദ്ദിച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
from kerala news edited
via IFTTT