'നരസിംഹം' വീണ്ടും ദുബായില്‍
Posted on: 08 Dec 2014
ബര്‍ദുബായ് ഗോള്‍ഡന്‍ സിനിമയില്‍ 'നരസിംഹ'ത്തിന്റെ പ്രദര്‍ശനം കാണാനെത്തിയ ജനക്കൂട്ടത്തെ മോഹന്‍ലാല്‍ അഭിവാദ്യം ചെയ്യുന്നു
ദുബായ്: മലയാളികളുടെ എന്നത്തെയും ജനപ്രിയ സിനിമകളിലൊന്നായ നരസിംഹം ദുബായില്‍ വീണ്ടും പ്രദര്‍ശിപ്പിച്ചു. സിനിമയുടെ 15ാം വാര്‍ഷികത്തിലാണ് നായക കഥാപാത്രത്തെ അനശ്വരനാക്കിയ മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ചിത്രം പുനഃപ്രദര്‍ശനത്തിനെത്തിയത്.
ആഘോഷമേളങ്ങളുടെ അകമ്പടിയോടെ ബര്‍ദുബായ് ഗോള്‍ഡന്‍ സിനിമയിലായിരുന്നു പ്രദര്‍ശനം. ഒന്നര പതിറ്റാണ്ടിനിപ്പുറവും സിനിമാ പ്രേമികളുടെ മനസ്സില്‍ നരസിംഹം മികച്ച സിനിമയായി തുടരുന്നുവെന്നതിന് തെളിവായി ഗോള്‍ഡന്‍ സിനിമയില്‍ ഒത്തുകൂടിയ വന്‍ ജനാവലി.
തിയേറ്റര്‍ പരിസരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ പ്രദര്‍ശനത്തിന് മുന്നോടിയായി ശിങ്കാരിമേളം, കാവടിയാട്ടം, പുലിക്കളി തുടങ്ങിയവ അരങ്ങേറി. യു.എ.ഇയിലെ മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റും ദൈവിക് ഫിലിംസും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

from kerala news edited
via IFTTT