പമ്പയിലേക്ക് കര്‍ണാടക ആര്‍.ടി. സിയും; ക്രിസ്മസിന് പ്രത്യേക സര്‍വീസുകളുണ്ടാകും
Posted on: 08 Dec 2014
ബെംഗളൂരു: ശബരിമലതീര്‍ത്ഥാടനം കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി.യും പമ്പയിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. കേരള ആര്‍.ടി.സി. നേരത്തേതന്നെ പ്രത്യേക സര്‍വീസ് ആരംഭിച്ചിരുന്നു.
വെള്ളിയാഴ്ചമുതല്‍ എല്ലാ ആഴ്ചാവസാനവും കര്‍ണാടക ആര്‍.ടി.സി. പമ്പയിലേക്ക് പ്രത്യേകസര്‍വീസ് നടത്തും. രാജഹംസ ബസ്സാണ് സര്‍വീസ് നടത്തുന്നത്. മൈസൂര്‍, ഗുണ്ടല്‍പേട്ട്, കോഴിക്കോട്, ഗുരുവായൂര്‍, കോട്ടയംവഴിയാണ് സര്‍വീസ്. ഉച്ചയ്ക്ക് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ പമ്പയിലെത്തും. പമ്പയില്‍നിന്ന് വൈകുന്നേരം മൂന്നുമണിക്ക് ബെംഗളൂരുവിലേക്കും സര്‍വീസുണ്ടാകും.
യാത്രാത്തിരക്ക് കൂടുകയാണെങ്കില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ക്രിസ്മസ് അവധിക്കും കേരള, കര്‍ണാടക ആര്‍.ടി.സി ബസ്സുകളുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഓര്‍ഡര്‍ നല്‍കിയ പുതിയ ബസ്സുകള്‍ നിരത്തിലിറങ്ങിയാല്‍ കൂടുതല്‍ ബസ്സുകളുണ്ടാകുമെന്ന് കേരള ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി കേരള ആര്‍. ടി.സി ബെംഗളൂരുവില്‍നിന്ന് പമ്പയിലേക്കും പമ്പയില്‍നിന്ന് ബെംഗളൂരുവിലേക്കുമാണ് പ്രത്യേകസര്‍വീസുകള്‍ ആരംഭിച്ചത്. കോഴിക്കോട് വഴിയുള്ള പമ്പ പ്രത്യേക സൂപ്പര്‍ ഡീലക്‌സ് ബസ്സ് വൈകുന്നേരം 3.40ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് മൈസൂര്‍, ബത്തേരി, കോട്ടയം, എരുമേലിവഴി പമ്പയിലെത്തും. കോയമ്പത്തൂര്‍ സേലംവഴി പമ്പയിലേക്കുള്ള പ്രത്യേക സര്‍വീസ് വൈകുന്നേരം 7.30നാണ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നത്.
പമ്പയില്‍നിന്ന് വൈകുന്നേരം അഞ്ചിന് പുറപ്പെടുന്ന പ്രത്യേക സൂപ്പര്‍ഡീലക്‌സ് കോഴിക്കോട്് വഴിയാണ് ബെംഗളൂരുവിലെത്തുന്നത്. സേലം കോയമ്പത്തൂര്‍ വഴിയുള്ള പ്രത്യേക സൂപ്പര്‍ ഡീലക്‌സ് ഉച്ചയ്ക്ക് ഒന്നരക്കാണ് പമ്പയില്‍നിന്ന് പറപ്പെടുന്നത്. ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്.
ശബരമില തീര്‍ത്ഥാടനത്തോടൊപ്പം ക്രിസ്മസ് അവധി കണക്കിലെടുത്തും കേരള ആര്‍.ടി.സി പ്രത്യേകസര്‍വീസ് നടത്തും. പത്ത് പ്രത്യേകസര്‍വീസുകള്‍ ആരംഭിക്കാനാണ് തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.
ക്രിസ്മസിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിലായി നഗരത്തില്‍നിന്നുള്ള മുഴുവന്‍ കേരള ആര്‍.ടി.സി ബസ്സുകളിലും ടിക്കറ്റുകള്‍ തീര്‍ന്നു. നാട്ടിലേക്കുള്ള എല്ലാ ട്രെയിനുകളിലും ടിക്കറ്റ് തീര്‍ന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ബസ്സുകള്‍ മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. പ്രത്യേക ട്രെയിന്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ റെയില്‍വേ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. കേരള, കര്‍ണാടക ആര്‍.ടി.സി ബസ്സുകള്‍ അനുവദിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്ക് സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളെ ആശ്രയിക്കേണ്ടിവരും. ഉയര്‍ന്ന നിരക്കാണ് സ്വകാര്യബസ്സുകള്‍ ഈടാക്കുന്നത്. അതിനാല്‍ കേരള ആര്‍.ടി. സിയുടെ പ്രത്യേകസര്‍വീസിലാണ് യാത്രക്കാരുടെ പ്രതീക്ഷ.
from kerala news edited
via IFTTT