'വി റണ്‍ ദുബായ്' രജിസ്‌ട്രേഷന്‍ തീയതി നീട്ടി
Posted on: 08 Dec 2014
ദുബായ്: ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലും നൈക്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മാരത്തണ്‍ ഓട്ടമത്സരം 'വി റണ്‍ ദുബായ്' യുടെ രജിസ്‌ട്രേഷന്‍തീയതി നീട്ടി. പങ്കെടുക്കാനുള്ളവരുടെ വര്‍ധന കണക്കിലെടുത്താണിത്. നൈക്ക് സ്‌പോര്‍ട്‌സ് കമ്പനി ലോകത്താകമാനം സംഘടിപ്പിക്കുന്ന പരിപാടിയായ 'വി റണ്‍ സീരീസിന്റെ ഭാഗമായാണ് മത്സരം. ദുബായിയെ കൂടാതെ യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 14 നഗരങ്ങളിലും മാരത്തണ്‍ അരങ്ങേറും.
ഡിസംബര്‍ 19ന് രാവിലെ 7.30 മുതല്‍ ദുബായ് ഡൗണ്‍ടൗണില്‍ നിന്നാരംഭിക്കുന്ന മാരത്തണ്‍ ദുബായ് കിരീടാവകാശിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് അരങ്ങേറുന്നത്. തുടക്കക്കാര്‍ക്ക് ഓട്ടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന പ്രത്യേക ആപ്ലിക്കേഷനും നൈക്ക് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. നൈക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിപാടിയിലേക്ക് രജിസ്റ്റര്‍ചെയ്യാനുള്ള വിവരങ്ങളും ലഭ്യമാണ്.
from kerala news edited
via IFTTT