Story Dated: Sunday, December 7, 2014 06:52
ന്യുയോര്‍ക്ക്: വിഖ്യാത ശാസ്‌ത്രഞ്‌ജനും നൊബേല്‍ സമ്മാന ജേതാവുമായ ജെയിംസ് വാട്‌സണ്‍ തന്റെ നൊബേല്‍ പുരസ്‌ക്കാരം ലേലത്തില്‍ വിറ്റു. 29 കോടി രൂപയ്‌ക്കാണ് ഇദ്ദേഹം തന്റെ പുരസ്‌ക്കാരം വിറ്റത്. 1962-ല്‍ തനിക്ക് ലഭിച്ച മെഡലാണ് വിറ്റത്. ഡി.എന്‍.എയുടെ രാസഭൗതിക ഘടനയുടെ കണ്ടുപിടുത്തത്തിനാണ് ജെയിംസ് വാട്‌സണ് പുരസ്‌ക്കാരം ലഭിച്ചത്.
പുരസ്‌ക്കാരം വിറ്റുകിട്ടിയ പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കായും ചെലവഴിക്കുമെന്ന് വാട്‌സണ്‍ അറിയിച്ചു. 1953-ലാണ് ഡോ. ഫ്രാന്‍സിസ് ക്രിക്കിനും മൗറീസ് വില്‍ക്കിനുമൊപ്പം വാട്‌സന്‍ ഡി.എന്‍.എയുടെ ഡബിള്‍ ഫെലിക്‌സ് ഘടന കണ്ടുപിടിക്കുന്നത്.
ഫ്രാന്‍സിസ് കിക്കിന്റെ നെബേല്‍ പുരസ്‌ക്കാരം കഴിഞ്ഞ വര്‍ഷം 13.40 കോടി ഡോളറിന് ലേലത്തില്‍ വിറ്റിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു നൊബേല്‍ ജേതാവിന്റെ പുരസ്‌ക്കാരം വില്‍ക്കുന്നത്.
from kerala news edited
via IFTTT