'മസ്‌കറ്റ് മലയാളീസ്' ഫേസ്ബുക്കില്‍ നിന്നിറങ്ങിയപ്പോള്‍
Posted on: 08 Dec 2014
മസ്‌കറ്റ്: കൂട്ടായ്മകളിലും ഫേസ് ബുക്കാണ് താരം. പ്രവാസി മലയാളികള്‍ ഇന്റര്‍നെറ്റിലെ സൗഹൃദ വലയില്‍ നിന്നിറങ്ങി പരസ്പരം കണ്ടറിഞ്ഞു. സ്‌നേഹം പങ്കുവെച്ചു. പതിനൊന്നായിരത്തില്‍ ഏറെ അംഗങ്ങള്‍ ഉള്ള ഒമാനിലെ പ്രവാസി മലയാളി കൂട്ടായ്മ ആണ് 'മസ്‌കറ്റ് മലയാളീസ്'. മസ്‌കത്ത് മലയാളീസ് ഒരുക്കിയ കുടുംബസംഗമത്തില്‍ ഓണ്‍ലൈനില്‍ മാത്രം കണ്ട് പരിചയമുള്ളവര്‍ പരസ്പരം ഒത്തുചേര്‍ന്ന് ആഘോഷം വര്‍ണാഭമാക്കി. അംഗങ്ങള്‍ക്കും അവരുടെ കുടുംബത്തിനും പരസ്പരം ഒന്നിക്കാന്‍ സീബിലെ അല്‍തൂര്‍ ഫാമിലാണ് സ്‌നേഹസംഗമം പരിപാടി ഒരുക്കിയത്. മൂന്ന് വര്‍ഷം മുമ്പ് തുടക്കമിട്ട മസ്‌കറ്റ് മലയാളീസ് രണ്ടാം തവണയാണ് ഇത്തരമൊരു ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്.
പ്രവാസികള്‍ക്കായി ജീവകാരുണ്യസേവനരംഗത്തും ഈ ഫേസ്ബുക്ക് സംഘം സജീവമാണ്. ഇപ്പോള്‍ ഒമാനിലുള്ളവര്‍ക്ക് പുറമെ നാട്ടിലേക്ക് മടങ്ങിയവരെ ഉള്‍പ്പെടുത്തി കൂട്ടായ്മ സജീവാക്കാനാണ് മസ്‌കറ്റ് മലയാളീസിന്റെ അടുത്ത നീക്കം. ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്ന അംഗങ്ങള്‍ കേക്ക് മുറിച്ച് സംഗമത്തില്‍ മധുരം വിളമ്പി. അംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങള്‍ സംഗമത്തിന് നിറം പകര്‍ന്നു.

from kerala news edited
via IFTTT