മോഹിനിയാട്ട മഹോത്സവത്തിന് തുടക്കം
Posted on: 08 Dec 2014
ബെംഗളൂരു: കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ബെംഗളൂരു കേരളസമാജം സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ദേശീയ മോഹിനിയാട്ട മഹോത്സവത്തിന് തുടക്കം. കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നര്‍ത്തകിയും സിനിമാതാരവുമായ ശ്രീദേവി ഉണ്ണി ഉദ്ഘാടനംചെയ്തു. കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി. ദിവാകരന്‍, സി.കെ മനോഹരന്‍, ഒ.വി ചിന്നന്‍, ജെയ്‌ജോ ജോസഫ്, കെ.വി മനു, രാജശേഖര്‍, ജോസഫ്, വിനേഷ്, ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ നേതൃത്വംനല്‍കി.
തുടര്‍ന്ന് സാന്ദ്ര പിഷാരടി, പാര്‍വതി ശ്രീവല്ലഭന്‍ എന്നിവര്‍ മോഹനിയാട്ടം അവതരിപ്പിച്ചു. രണ്ടാംദിവസമായ തിങ്കളാഴ്ച, ആനിമ, അനുപമമേനോന്‍ എന്നിവര്‍ മോഹിനിയാട്ടം അവതരിപ്പിക്കും. ചൊവ്വാഴ്ച നടക്കുന്ന സമാപനസമ്മേളത്തില്‍ പി. ദിവാകരന്‍ അധ്യക്ഷതവഹിക്കും കേരള സംഗീതനാടക അക്കാദമി സൗത്ത് സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍, സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാര ജേതാവുമായ കമനീധരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്ന് മഞ്ജുള മൂര്‍ത്തിയുടെ മോഹിനിയാട്ടം നടക്കും
from kerala news edited
via IFTTT