Story Dated: Monday, December 8, 2014 02:27
തേഞ്ഞിപ്പലം: സംസ്ഥാന ബധിരകായികമേളയില് 157 പോയന്റുവീതം നേടി കോട്ടയവും എറണാകുളവും ഓവറോള്‍ കിരീടം പങ്കിട്ടു. 154 പോയിന്റുനേടിയ കോഴിക്കോട് രണ്ടും ആതിഥേയരായ മലപ്പും മൂന്നും സ്ഥാനംനേടി.അത്ലറ്റിക്സില് നേടിയ നേടിയ ആധിപത്യമാണ് കോട്ടയത്തെ എറണാകുളത്തിനൊപ്പമെത്തിച്ചത്. വ്യക്തിഗതചാമ്പ്യന്മാരായി പെണ്‍കുട്ടികളുടെ 12 വയസിനു താഴെയുള്ള വിഭാഗത്തില്‍ എറണാകുളത്തെ നന്ദിതാ ഷിബുവും 12 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട്ടെ കെ.എസ്.ശ്രീകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. പതിനാലുവയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയത്തെ അലീന ഷാജിയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തെ വിന്‍സ് വില്‍സണും വ്യക്തിഗതചാമ്പ്യന്മാരായി. 18 നു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവന്തപുരത്തെ എന്‍.എസ്.അഭിരാമി കൃഷ്ണന് ജേതാവായപ്പോള്‍ ആണ്‍കുട്ടികളില്‍ എറണാകുളത്തെ ജോസഫ് കുര്യനാണ് വ്യക്തിഗതചാമ്പ്യന്. 18 നു മുകളിലുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ പി.ടിശ്രുതിയും ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തെ ജിജോ കുര്യാക്കോസും പാലക്കാട്ടെ പി.കെ.ദിലീപും ചാമ്പ്യന്‍പട്ടം പങ്കിട്ടു. സമാപനസമ്മേളനത്തില്‍ തേഞ്ഞിപ്പലം പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.പി.മുഹമ്മദ് ഉസ്മാന് ട്രോഫികള്‍ വിതരണം ചെയ്തു
from kerala news edited
via IFTTT