നിയമസഭ ശീതകാല സമ്മേളനം നാളെ മുതല്‍
Posted on: 08 Dec 2014
ആരോപണങ്ങള്‍ നേരിടാന്‍ ഭരണപക്ഷം
കര്‍ണാടക നിയമസഭയുടെ ശീതകാലസമ്മേളനത്തിന് ഡിസംബര്‍ ഒമ്പതിന് തുടക്കമാകും. സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സഭ മുന്നോട്ട് കൊണ്ടുപോകാനുള്ള തന്ത്രം മെനയുന്നതിന്റെ തിരക്കിലാണ് ഭരണപക്ഷം. ബെളഗാവിയിലെ സുവര്‍ണ വിധാന സൗധയില്‍ 20 വരെയാണ് സമ്മേളനം.
സര്‍ക്കാറിന്റെ ഭരണപരാജയത്തില്‍ പ്രതിഷേധിച്ച് സുവര്‍ണ സൗധ ഉപരോധിക്കുമെന്ന് ബി.ജെ.പിയും കര്‍ഷകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തകിടം മറിച്ചതിനെതിരെ സഭയ്ക്കകത്തും പുറത്തും സമരം നടത്തുമെന്ന് ജനതാദള്‍ എസും പ്രഖ്യാപിച്ചു.
ഉപരിസഭയായ നിയമനിര്‍മ്മാണ കൗണ്‍സില്‍ പ്രധാനമായും മൂന്ന് ബില്ലുകള്‍ ചര്‍ച്ചയ്ക്കായി എടുക്കും. ഇത് പാസ്സാക്കിയെടുക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമാണ്. പാര്‍ലമെന്റ് പാസാക്കിയ ദേശീയ ജുഡീഷ്യല്‍ നിയമന ബില്ലിന് അംഗീകാരം നല്‍കല്‍, പഞ്ചായത്ത് രാജ് ഭേദഗതി ബില്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ചക്കെടുക്കുകയെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഡി. എച്ച്. ശങ്കരമൂര്‍ത്തി പറഞ്ഞു. വര്‍ഷത്തില്‍ 60 ദിവസം സഭ കൂടണമെന്ന അഭിപ്രായത്തിന് അനുകൂലമായ തീരുമാനം ഇരുസഭകളും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവില്‍ വര്‍ധിച്ചുവരുന്ന പീഡനക്കേസുകളും കരിമ്പ് കര്‍ഷകരുടെ പ്രതിഷേധവും പ്രതിപക്ഷം സഭയില്‍ കൊണ്ടുവരും. ഇതോടൊപ്പം ആരോപണ വിധേയരായ മന്ത്രിമാര്‍ രാജിവെക്കണമെന്നും ഇല്ലെങ്കില്‍ മന്ത്രിമാരെ ബഹിഷ്‌കരിക്കുമെന്നും ബി.ജെ.പി. അറിയിച്ചിട്ടുണ്ട്. അതേസമയം, ബി.ജെ.പി. സമരത്തില്‍ പങ്കാളികളാകില്ലെന്ന് ജതാദള്‍ നേതാവ് എച്ച്. ഡി. കുമാരസ്വാമി പറഞ്ഞു. ഒരു ടണ്‍ കരിമ്പിന് 2500 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരിക്കും ജനതാദള്‍ അംഗങ്ങള്‍ പ്രതിഷേധം നയിക്കുക. ഈ ആവശ്യം ബി.ജെ.പിയും ഉന്നയിക്കുന്നുണ്ട്. സര്‍ക്കാറിന്റെ ഭരണപരാജയത്തില്‍ പ്രതിഷേധിച്ച് സുവര്‍ണ സൗധയ്ക്ക് മുന്നില്‍ നടക്കുന്ന സമരത്തില്‍ എം.എല്‍. എ.മാരോടൊപ്പം ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ബി.ജെ. പി. ദേശീയ ഉപാധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ എം. പി. അവകാശപ്പെട്ടു. പ്രതിപക്ഷം സമരവുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ ഭരണകക്ഷി എം.എല്‍. എമാരെ ഒറ്റക്കെട്ടായി നില നിര്‍ത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. മന്ത്രിസഭാ വികസനം, കോര്‍പ്പറേഷന്‍, ബോര്‍ഡ് നിയമനം എന്നിവയില്‍ ഒരു വിഭാഗം എം.എല്‍എമാരില്‍ അതൃപ്തിയുണ്ട്. ഇത് മാറ്റുന്നതിനുള്ള നീക്കം മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയിട്ടുണ്ട്. കോര്‍പ്പറേഷന്‍, ബോര്‍ഡ് നിയമനങ്ങള്‍ നിയമസഭാ സമ്മേളനം കഴിയുന്നത് വരെ നീട്ടിവെച്ചിരിക്കുകയാണ്. ഇതോപ്പം നിയമസഭാ ശീതകാല സമ്മേളനത്തിന് ശേഷം മന്ത്രിസഭാ വികസനം സംബന്ധിച്ച ചര്‍ച്ചയ്ക്ക് തയ്യാറാന്നെും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരു:

from kerala news edited
via IFTTT