Story Dated: Sunday, December 7, 2014 07:54
വയനാട്: വയനാട്ടില്‍ മാവോയിസ്‌റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. വയനാട്ടിലെ വെള്ളമുണ്ട ചാപ്പ കോളനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇത് ആദ്യമായാണ് കേരളത്തില്‍ പോലീസും മാവോയിസ്‌റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. മാവോയിസ്‌റ്റുകളെ നേരിടുന്നതിനുള്ള തണ്ടര്‍ബോള്‍ട്ടിന് നേരെ മാവോയിസ്‌റ്റുകള്‍ വെടിവെയ്‌ക്കുകയായിരുന്നു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ചാപ്പ കോളനിയില്‍ ലഘുലേഘകള്‍ വിതരണം ചെയ്യാനെത്തിയ മാവോയിസ്‌റ്റുകളാണ് തണ്ടര്‍ബോള്‍ട്ടിന് നേരെ വെടിവെച്ചത്. മാവോയിസ്‌റ്റുകള്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. തണ്ടര്‍ബോള്‍ട്ട് തിരിച്ച് പത്ത് റൗണ്ട് വെടിയുതിര്‍ത്തു.
പോലീസും മാവോയിസ്‌റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്‌ഥിരീകരിച്ചു. ആശങ്ക വേണ്ടന്നും അദ്ദേഹം അറിയിച്ചു. മാവോയിസ്‌റ്റുകളെ നേരിടാന്‍ പോലീസ് സജ്‌ജമാണെന്നും അദ്ദേഹം അറിയിച്ചു. വെടിയുതിര്‍ത്ത ശേഷം മാവോയിസ്‌റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് പോയി. മാവോയിസ്‌റ്റ് സ്വാധീനം കുറയ്‌ക്കാന്‍ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
വനയോര ജില്ലകള്‍ കേന്ദ്രീകരിച്ച് മാവോയിസ്‌റ്റ് ആക്രമണം രൂക്ഷമാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വയനാട്ടില്‍ ഏറ്റുമുട്ടല്‍ നടന്നത്. നില്‍പ്പ് സമരം ഉള്‍പ്പെടെയുള്ള ആദിവാസി പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് കൂടുതല്‍ ആക്രമണങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്ടില്‍ അടുത്തിടെ മാവോയിസ്‌റ്റകുള്‍ റിസോര്‍ട്ടുകള്‍ ആക്രമിച്ചതും പോസ്‌റ്ററുകള്‍ പതിച്ചതും പോലീസ് അതീവ ഗൗരവത്തോടെ നിരീക്ഷിച്ചു വരികയായിരുന്നു.
from kerala news edited
via IFTTT