121

Powered By Blogger

Thursday, 9 September 2021

രണ്ടാംതരംഗത്തിനിടയിലും 'v' ആകൃതിയിലുള്ള കുതിപ്പിലാണ് രാജ്യമെന്ന് സാമ്പത്തിക അവലോകനം

രണ്ടാംതരംഗത്തിന്റെ ആഘാതമുണ്ടായിട്ടും വളർച്ചയുടെകാര്യത്തിൽ വി ആകൃതിയിലുള്ള വീണ്ടെടുക്കൽ പുനഃസ്ഥാപിച്ചതായി ധനകാര്യവകുപ്പ് പുറത്തുവിട്ട സാമ്പത്തിക അവലോകനത്തിൽ പറയുന്നു. രണ്ടാംതരംഗം നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തെ ബാധിച്ചെങ്കിലും 2020 ആദ്യപാദത്തിൽ ആദ്യത്തെ കോവിഡ് വ്യാപനത്തിനുശേഷമുള്ള വീണ്ടെടുക്കലിനേക്കാൾ വേഗത്തിൽ മുന്നേറാൻ കഴിഞ്ഞു. ഉത്പാദനക്ഷമതയിൽ 90ശതമാനത്തിലധികം വീണ്ടെടുത്ത് 20.1ശതമാനം വളർച്ചനേടാനായെന്നും അവലോകനം വിശദമാക്കുന്നു. 2020-21 സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിലെ തിരിച്ചുവരവിന്റെ വേഗതകുറക്കാൻമാത്രമാണ് രണ്ടാംതരംഗത്തിന് കഴിഞ്ഞത്. രണ്ടാംതരംഗത്തെതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ ലോക്ഡൗൺമൂലം വ്യാപാര വ്യവസായമേഖലകളിൽ തളർച്ചയുണ്ടായി. പ്രധാന എട്ട് വ്യവസായ മേഖലകളിലെ ഉത്പാദനക്ഷമതയെ അത് ബാധിച്ചു. നിർമാണ, സേവനമേഖലകളിലെ പിഎംഐ, സ്റ്റീലിന്റെ ഉപഭോഗം, വാഹന വില്പന, പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം, വ്യോമയാന ഗതാഗതം, ടോൾ പിരിവ്, ജിഎസ്ടി വരുമാനം, യുപിഐ ഇടപാട് എന്നിവയിലെ ഇടിവ് ഇക്കാര്യം അടിവരയിട്ടു. കാർഷികം, വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ മേഖലകളിൽ വ്യക്തമായ വീണ്ടെടുക്കൽ ഇതിനകം പ്രകടമായിട്ടുണ്ട്. വ്യത്യസ്തമേഖലകളിൽ ഡിമാൻഡ് വർധന പ്രകടമായി. ഉപഭോഗത്തിൽ 13.8ശതമാനവും നിക്ഷേപത്തിൽ 55.3ശതമാനവും കയറ്റുമതിയിൽ 39.1ശതമാനവും ഇറക്കുമതിയിൽ 60.2ശതമാനവും വളർച്ച കാണിച്ചു. ആവശ്യതകയിലും വിതരണത്തിലും വീണ്ടെടുക്കൽ പ്രകടമായതിന് രാജ്യത്തെ സാമ്പത്തിക സൂചകങ്ങൾ തെളിവാണ്. 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തേക്കാൾ 2021ൽ സാമ്പത്തിക അടിസ്ഥാനങ്ങൾ ശക്തമാണെന്നകാര്യം ശ്രദ്ധേയമാണ്. കാര്യക്ഷമതയോടൊപ്പം മെച്ചപ്പെട്ട ഉത്പാദനവും പര്യമാപ്തമാക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങൾ ഹ്രസ്വ-ദീർഘകാലയളവിലെ അതിവേഗവളർച്ചക്ക് സഹായകരമാണ്. സ്വകാര്യ നിക്ഷേപത്തിന് പ്രാധാന്യം നൽകാനും സാമ്പത്തികമേഖലയിലെ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള സർക്കാർ നടപടികൾ വളർച്ചക്ക് കൂടുതൽ പിന്തുണനൽകുമെന്നും സാമ്പത്തിക അവലോകനത്തിൽ പറയുന്നു. Despite intense second wave, India reasserts V-shaped recovery.

from money rss https://bit.ly/3E1G47Z
via IFTTT