Story Dated: Tuesday, December 23, 2014 02:03
ലണ്ടന്‍: ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ എസ്) ഭീകരര്‍ ഷാരിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് നടത്തുന്ന ലൈംഗിക അടിമക്കച്ചവടത്തെ കുറിച്ച് പ്രമുഖ മനുഷ്യാവകാശ സംഘടനയായ 'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്' ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു. അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയവരില്‍ 12 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ ഉണ്ടെന്നും 25 ഡോളര്‍ വരെയുളള നിസ്സാര തുകയ്‌ക്കാണ് കൂട്ടബലാത്സംഗമടക്കമുളള കൊടിയ പീഡനങ്ങള്‍ക്ക് സ്‌ത്രീകളെ വിറ്റഴിക്കുന്നതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തി.
ഇറാഖിലെ സിഞ്ഞാറില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന യാസിദി സ്‌ത്രീകളാണ് ഭൂരിഭാഗം ലൈംഗിക അടിമകളും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും അവരുടെ അമ്മമാരെയും സഹോദരികളെയും മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് കന്നുകാലികളെ പോലെ ട്രക്കിലിട്ടാണ് വില്‍പ്പനയ്‌ക്കായി കൊണ്ടുപോവുന്നത്. ഇവരെ പരസ്യമായി ലേലം ചെയ്യുകയാണ് പതിവ്. വില്‍പ്പനയ്‌ക്കു മുന്‍പ് കുട്ടികള്‍, വിവാഹിതര്‍, അമ്മമാര്‍ എന്നിങ്ങനെ തരംതിരിക്കും. പലപ്പോഴും നിസ്സാര വിലയ്‌ക്കാവും വില്‍പ്പന. ചിലപ്പോള്‍ സംഘത്തിലെ 'ധീരനായ' യോദ്ധാവിന് സമ്മാനമായും സ്‌ത്രീകളെ നല്‍കും.
വിലകൊടുത്തു വാങ്ങുന്നവര്‍ക്ക് സ്‌ത്രീകളെ ലൈംഗിക അടിമകളാക്കിയും വീട്ടുജോലിക്കായും ഉപയോഗിക്കാം. ക്രൂരമായ ബലാത്സംഗങ്ങള്‍ക്കിരയാക്കിയ ശേഷം കൂട്ടുകാരുമായി അടിമകളെ പങ്കുവയ്‌ക്കുക സാധാരണമാണ്. ഐസിസ് കഴിഞ്ഞ അഞ്ച് മാസമായി 2500 സ്‌ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ലൈംഗിക അടിമകളാക്കിയത്. ഇവരില്‍ 430 പേര്‍ രക്ഷപെട്ടു. തടവിലാക്കിയ 2000 യാസിദി പുരുഷന്‍മാരെ ഐസിസ് വധിച്ചുവെന്നും സൂചനയുണ്ട്.
from kerala news edited
via IFTTT