Story Dated: Wednesday, December 24, 2014 10:59

മീററ്റ്: ഇന്ത്യയില്‍ അനധികൃതമായി കഴിയുന്ന ബംഗ്ലാദേശികള്‍ രാജ്യം വിട്ടു പോകണം അല്ലെങ്കില്‍ ഹിന്ദുമതം സ്വീകരിക്കണം എന്ന ആവശ്യവുമായി ബജ്റംഗ് ദള്‍ രംഗത്ത്. ബംഗ്ലാദേശികള്‍ കൂട്ടത്തോടെ ഇന്ത്യ വിട്ടു പോകണമെന്നാണ് സംഘടനയുടെ ആവശ്യം. എന്നാല്‍ ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹമുളളവര്‍ ഹിന്ദുമതം സ്വീകരിക്കണമെന്നും ബജ്റംഗ് ദളിന്റെ ഉത്തര്‍പ്രദേശ് കണ്‍വീനര്‍ ബല്‍രാജ് ദുംഗര്‍ പറഞ്ഞു.
ഇന്ത്യയില്‍ അഭയം തേടിയവരാണ് ബംഗ്ലാദേശികള്‍. ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞ് 43 വര്‍ഷം കഴിഞ്ഞിട്ടും അവര്‍ മടങ്ങിപ്പോവുന്നില്ല. അവര്‍ തീര്‍ച്ചയായും മടങ്ങിപ്പോകേണ്ടതാണ്. അല്ലെങ്കില്‍ എണ്ണം കൂട്ടാനെങ്കിലും മതംമാറണമെന്നും ബജ്റംഗ് ദള്‍ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, 'ഘര്‍ വാപസി' യുപിഎ സര്‍ക്കാരിന്റെ കാലത്തും നടന്നിരുന്നു. ഇത് തുടര്‍ച്ചയായ ഒരു പ്രതിഭാസമാണെന്നും ദുംഗര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ബജ്റംഗ് ദള്‍ നിലപാടിനോട് വിഎച്ച്പി വിയോജിപ്പു പ്രകടിപ്പിച്ചു. ബംഗ്ലാദേശികള്‍ മതംമാറിയാലും അവര്‍ ഇന്ത്യയില്‍ തങ്ങുന്നത് നിയമവിരുദ്ധമാണെന്ന് വിഎച്ച്പി സെക്രട്ടറി സുദര്ശന് ചക്ര പറഞ്ഞു. ഏകദേശം മൂന്ന് കോടിയോളം ബംഗ്ലാദേശികളാണ് ഇന്ത്യയില്‍ അനധികൃതമായി തങ്ങുന്നത്. ഇവര്‍ മൂലം രാജ്യത്തെ തൊഴിലില്ലായ്മയും ക്രിമിനല്‍ ;്രപവര്‍ത്തനങ്ങളുടെ തോതും വര്‍ധിക്കുന്നു. അതിനാല്‍ അവരെ മതംമാറ്റുന്ന പ്രശ്നമുദിക്കുന്നല്ല എന്നും ചക്ര വ്യക്തമാക്കി.
from kerala news edited
via
IFTTT
Related Posts:
പഠനകാര്യങ്ങളില്‍ സ്ത്രീകള്‍ മുന്നേറുന്നു; വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് Story Dated: Monday, March 23, 2015 12:39മലപ്പുറം: സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ മാറ്റംവന്നുവെന്നും പഠനകാര്യങ്ങള്‍ സ്ത്രീകളാണു മുന്നേറുന്നതെന്നും വിദ്യാഭ്യാസ വകുപ്പ്മന്ത്രി പി.കെ അബ്ദുറബ്ബ്. മംഗളം ദിനപത്ര… Read More
സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ കൗന്‍ യു അന്തരിച്ചു Story Dated: Monday, March 23, 2015 07:11സിംഗപ്പൂര്‍: സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ കൗന്‍ യു(91) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം ആധുനി സിംഗപ്പൂരിന്റെ … Read More
കൊച്ചി മെട്രോ: ശീമാട്ടിയുമായി ഒത്തുകളിയെന്ന് സി.പി.എം; നിഷേധിച്ച് കെ.എം.ആര്.എല്‍ Story Dated: Monday, March 23, 2015 07:06കൊച്ചി: കൊച്ചി മെട്രോയുടെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുമായി കെ.എം.ആര്.എല്‍ ഒത്തുകളിക്കുകയാണെന്ന് സി.പി.എം. ഇതിന്റെ ഭാഗമാണ് ധാരണാ പത… Read More
ര്കതസാക്ഷികളുടെ പോസ്റ്ററുകള്‍ക്കൊപ്പം യു.എസ് സൈനികരുടെ ചിത്രം; ഛണ്ഡിഗഢ് നഗരസഭ വിവാദത്തില്‍ Story Dated: Monday, March 23, 2015 06:51ഛണ്ഡിഗഢ്: സ്വാതന്ത്ര സമര സേനാനി ഭഗത് സിങിന്റെയും മറ്റ് രണ്ടുപേരുടെയും രക്തസാക്ഷി ദിനമായ ഇന്ന് ഛണ്ഡിഗഢ് നഗരസഭ പൊതുനിരത്തില്‍ സ്ഥാപിച്ച പോസ്റ്ററുകളില്‍ യു.എസ്. സൈനികരുടെ ച… Read More
മലപ്പുറം സഹകരണ സ്പിന്നിംഗ് മില്‍ ഇ.പി.എഫ് കുടിശിക വരുത്തി; തൊഴിലാളികള്‍ ദുരിതത്തില്‍ Story Dated: Monday, March 23, 2015 12:39മലപ്പുറം: മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിലെ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും മാസം തോറും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്ക് തൊഴിലാളികളുടെയും മാനേജ്മെന്റിന്റേയും വിഹി… Read More