Story Dated: Tuesday, December 23, 2014 03:07
ന്യൂഡല്‍ഹി: ശീതകാല സമ്മേളനം പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ 18 ബില്ലുകള്‍ ലോക്‌സഭ പാസാക്കി. തൊഴില്‍ നിയമം, കല്‍ക്കരി പാടം വിതരണം എന്നിവയടക്കം നിര്‍ണായകമായ ബില്ലുകളാണ് പാസ്സാക്കിയത്. അടുത്ത വര്‍ഷങ്ങളിലുണ്ടായ റെക്കോര്‍ഡ് ആണിതെന്നും ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു.
ഇന്ന് പാര്‍ലമെന്റ് ചേര്‍ന്നയുടന്‍ മതപരിവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതേതുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവച്ചു. ഉച്ചയ്ക്കു ശേഷം സഭ ചേര്‍ന്നയുടന്‍ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു. പ്രധാനമന്ത്രിയെന്നല്ല, ആര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
ഈ സമ്മേളന കാലത്ത് 22 ദിവസങ്ങളാണ് സഭ ചേര്‍ന്നത്. രണ്ട് പ്രമേയങ്ങള്‍ സഭ ഏകകണ്ഠമായി പാസാക്കി. പെഷാവറില്‍ നിഷ്‌കളങ്കരായ കുട്ടികളെ കൂട്ടക്കുരുതി നടത്തിയതിലും 26/11 ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ സാക്കിയൂര്‍ റെഹ്മാന്‍ ലഖ്‌വിയുടെ ജാമ്യത്തെയുമാണ് സഭ ഒരുമിച്ച് അപലപിച്ചതെന്നും സ്പീക്കര്‍ അറിയിച്ചു.
മതപരിവര്‍ത്തന വിഷയത്തില്‍ രാവിലെ മുതല്‍ തടസ്സപ്പെട്ട രാജ്യസഭയും ഉച്ചയ്ക്കു ശേഷം പിരിഞ്ഞു.
from kerala news edited
via IFTTT