Story Dated: Tuesday, December 23, 2014 02:19
കൊച്ചി: ടി.ഒ സൂരജിനു പിന്നാലെ മറ്റൊരു പ്രമുഖ ഐ.എ.എസ് ഓഫീസര്‍ കൂടി വിജിലന്‍സ് കേസില്‍ പ്രതിയായി. എറണാകുളം സൗത്തില്‍ കൊച്ചി മെട്രോയ്ക്കായി ഏറ്റെടുത്ത കെട്ടിടം ബാറിനായി വിട്ടുകൊടുത്ത കേസില്‍ ടൂറിസം സെക്രട്ടറിയും മുന്‍ എറണാകുളം ജില്ലാ കലക്ടറുമായ പി.ഐ ഷേക്ക് പരീതിനെതിരെയാണ് കേസ്. ഷേക്ക് പരീതിനെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അജിത്‌ലാല്‍, വില്ലേജ് ഓഫീസര്‍, ബാറുടമ എന്നിവരും പ്രതികളാണ്. സര്‍ക്കാര്‍ പണം നല്‍കി ഏറ്റെടുത്ത നളന്ദ ബാര്‍ കെട്ടിടം മദ്യശേഖരം മാറ്റാനെന്ന ധാരണയില്‍ ബാറുടമയ്ക്കു വിട്ടുകൊടുത്തുവെന്നാണ് കേസ്.
കൊച്ചി മെട്രോയ്ക്കു വേണ്ടി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത ബാര്‍ പിന്നീട് തുറന്നുകൊടുത്തതോടെ നിലവാരം പുതുക്കിയ ബാറുകളുടെ കൂട്ടത്തില്‍ ലൈസന്‍സ് പുതുക്കി വാങ്ങി. ഇതിനെതിരെ നിലവിലെ ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയാണ് അന്വേഷണത്തിലേക്ക് നീങ്ങിയത്.
വിജിലന്‍സ് ചോദ്യം ചെയ്യലില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് കെട്ടിടം തുറന്നുകൊടുത്തതെന്ന് വില്ലേജ് ഓഫീസര്‍ മൊഴി നല്‍കിയിരുന്നു. ഇതാണ് ഷേക്ക് പരീതിന് വിനയായത്. സര്‍ക്കാര്‍ ഏറ്റെടുത്തതാണെന്ന് അറിഞ്ഞിട്ടും ബാറിന്റെ ലൈസന്‍സ് പുതുക്കി നല്‍കിയതാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്കെതിരായ കുറ്റം.
from kerala news edited
via IFTTT