121

Powered By Blogger

Tuesday, 23 December 2014

വാജ്‌പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്ന









Story Dated: Wednesday, December 24, 2014 12:06



mangalam malayalam online newspaper

ന്യൂഡല്‍ഹി: വാജ്‌പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്ന നല്‍കാനുളള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്‌ട്രപതി അംഗീകരിച്ചു. രാജ്യത്തിന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യത്തെ ബി.ജെ.പി. നേതാവാണ്‌ ബഹുമുഖ പ്രതിഭയായ വാജ്‌പേയി. ക്രിസ്‌മസ്‌ ദിനത്തില്‍ വാജ്‌പേയിയുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ്‌ ഭാരതരത്ന പുരസ്‌കാരം സംബന്ധിച്ച വാര്‍ത്തകള്‍ക്ക്‌ സ്‌ഥിരീകരണം വന്നിരിക്കുന്നത്‌. സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു മദന്‍ മോഹന്‍ മാളവ്യ.


ഇന്ന്‌ രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്‌ പുരസ്‌കാരം സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്‌. വാജ്‌പേയിക്ക്‌ ഭാരത്‌ രത്ന നല്‍കുവാന്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ബി ജെ പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാന്‍ അനുകൂല തീരുമാനം കൈക്കൊണ്ടില്ല. ക്രിക്കറ്റ്‌ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പ്രശസ്‌ത ശാസ്‌ത്രജ്‌ഞന്‍ സി എന്‍ ആര്‍ റാവു തുടങ്ങിയവര്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുകയും ചെയ്‌തു.


മികച്ച നയതന്ത്രവിദഗ്‌ധനായി അന്താരാഷ്‌ട്രതലത്തില്‍ വാജ്‌പേയി പേരെടുത്തിരുന്നു. വാജ്‌പേയി മിതവാദിയായ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ്‌ പൊഖ്‌റാന്‍ അണുപരീക്ഷണം നടന്നത്‌. പാകിസ്‌താനുമായുളള ബന്ധം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലാഹോര്‍-ഡല്‍ഹി ബസ്‌ സര്‍വീസ്‌ ആരംഭിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കവി, സ്‌റ്റേറ്റ്‌സ്മാന്‍, നയതന്ത്രജ്‌ഞന്‍, സംഘാടകന്‍ എന്നീ നിലകളിലും വ്യക്‌തിമുദ്രപതിപ്പിച്ച വാജ്‌പേയ്‌ കുറച്ചു വര്‍ഷങ്ങളായി മറവി രോഗവും ശാരീരിക വിഷമതകളും കാരണം വിശ്രമജീവിതം നയിക്കുകയാണ്‌.


ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടന്ന പ്രചാരണത്തില്‍ മദന്‍ മോഹന്‍ മാളവ്യക്ക്‌ ഭാരതരത്ന നല്‍കുമെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മാളവ്യ സ്‌ഥാപിച്ച ബനാറസ്‌ ഹിന്ദു സര്‍വകലാശാല പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസിയിലാണ്‌.


1954 മുതലാണ്‌ ഭാരത്‌ രത്ന പുരസ്‌കാരം നല്‍കി തുടങ്ങുന്നത്‌. കല, സാഹിത്യം, ശാസ്‌ത്രം, പൊതുസേവനം തുടങ്ങിയ രംഗങ്ങളില്‍ സുസ്‌ഥിരമായ സേവനം കാഴ്‌ചവെക്കുന്നവര്‍ക്കാണ്‌ പരമോന്നത ബഹുമതി നല്‍കുന്നത്‌. ഇതുവരെ 43 വിശിഷ്‌ട വ്യക്‌തികള്‍ക്കാണ്‌ ഭാരത്‌ രത്ന അവാര്‍ഡ്‌ ലഭിച്ചിട്ടുള്ളത്‌. പ്രശസ്‌ത രാഷ്‌ട്രീയ നേതാവ്‌ സി രാജഗോപാലാചാരി, ശാസ്‌ത്രജ്‌ഞന്‍ സി വി രാമന്‍, ഗായിക ലതാ മങ്കേഷ്‌കര്‍ തുടങ്ങിയവര്‍ രാഷ്‌ട്രം ഭാരത രത്ന നല്‍കി ആദരിച്ചവരില്‍ ഉള്‍പ്പെടുന്നു.










from kerala news edited

via IFTTT