Story Dated: Tuesday, December 23, 2014 03:06
ശ്രീലങ്ക 66 തമിഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. തിങ്കളാഴ്‌ച മോചിതരായ ഇവര്‍ ചൊവ്വാഴ്‌ച സ്വദേശത്ത് മടങ്ങിയെത്തി. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയതിന്റെ പേരിലാണ് തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്‌റ്റ് ചെയ്‌തത്.
തമിഴ് സര്‍ക്കാരിന്റെ തടങ്കലിലുള്ള ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ തിങ്കളാഴ്‌ച മോചിപ്പിച്ചിരുന്നു. ഇതിന് പ്രതിഫലം എന്ന നിലയിലാണ് ശ്രീലങ്കയുടെ നടപടി. സ്വദേശത്ത് മടങ്ങിയെത്തിയ 66 പേരില്‍ 26 പേര്‍ പുതുക്കോട്ട ജില്ലക്കാരാണ്. ബാക്കിയുള്ളവര്‍ നാഗപട്ടണം, രാമേശ്വരം സ്വദേശികളും. എന്നാല്‍ 15ഓളം തമിഴ് മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും ശ്രീലങ്കന്‍ ജയിലില്‍ തടവിലാണ്. ഇവരെ ജനുവരി അഞ്ച് വരെ ശ്രീലങ്കന്‍ കോടതി റിമാന്റ് ചെയ്‌തു.
from kerala news edited
via IFTTT