Story Dated: Tuesday, December 23, 2014 02:52
കുന്നംകുളം: അഞ്ഞൂരില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും കുന്നംകുളം കക്കാട് മോസ്കോ റോഡില്‍ പോര്‍ക്കുളം വീട്ടില്‍ മനോഹരന്റെ മകനുമായ വിഷ്ണു എന്നു വിളിക്കുന്ന കാര്‍ത്തിക് (15) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന ഇതേ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ കക്കാട് കോലത്ത് വിനുവിന്റെ മകന് അരുണി (11) നെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30 ഓടെയാണ് അപകടം.കുന്നംകുളത്തുനിന്ന് ബൈക്കില്‍ ആല്‍ത്തറ ഭാഗത്തേക്കു പോകുംവഴി അഞ്ഞൂര് കത്തോലിക്ക പള്ളിക്ക് സമീപം വളവില്‍വച്ച് എതിരെ വന്ന ടിപ്പറിനെ കണ്ട് ബൈക്ക് ചവിട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് ഇടിച്ചാണ് അപകടം. ടിപ്പര്‍ ലോറി വടക്കേക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ത്തികിന്റെ പിതാവ് ഗള്‍ഫില്‍ നിന്നെത്തിയതിനുശേഷം ഇന്ന് സംസ്കാരം നടക്കും. ഭാഗ്യയാണ് അമ്മ. സഹോദരന്: ദീപക്.
from kerala news edited
via IFTTT