121

Powered By Blogger

Tuesday, 23 December 2014

പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയന്‍ ഘടകം പൊതു തിരഞ്ഞെടുപ്പ് ഡിസംബര്‍ 27ന്‌








പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയന്‍ ഘടകം പൊതു തിരഞ്ഞെടുപ്പ് ഡിസംബര്‍ 27ന്‌


Posted on: 24 Dec 2014



വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ ഘടകത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ യോഗം വിയന്നയിലെ 22ാമത്തെ ജില്ലയിലെ മെബൂഹായില്‍ വെച്ുനടന്നു. യോഗം കേരള ഘടകം കോഓഡിനെറ്റര്‍ സിബിന്‍ തോമസിന്റെ അകാല വേര്‍പാടില്‍ അനുശോചിക്കുകയും ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു.

പി .എം.എഫ് ഓസ്ട്രിയന്‍ പ്രസിഡന്റ് അവറാച്ചന്‍ കരിപ്പാക്കാട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അടുത്തവര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പ് ഡിസംബര്‍ 27ന് നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു. 27ന് വൈകിട്ട് 5 മണിക്ക് മണ്‍സൂണ്‍ റെസ്റ്റ്‌റണ്ടില്‍ വച്ച് ജനറല്‍ ബോഡില്‍ കൂടി 2015 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. കൂടാതെ യൂറോപ്യന്‍ കോഡിനേറ്ററേയും അന്നു തന്നെ തെരഞ്ഞെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


യോഗത്തില്‍പി.എം.എഫ് ഗ്ലോബല്‍ കോഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, മനോജ് അവിരാപ്പാട്ട്, തോമസ് ഇലഞ്ഞിക്കല്‍, സുനില്‍ കോര, ലിനോ പാറക്കന്‍ ,രാജന്‍ കുറുംതോട്ടിക്കല്‍ എ്ന്നിവര്‍ പ്രസംഗിച്ചു. മനോജ് അവിരാപ്പാട്ട് യോഗത്തിന് നന്ദി പറഞ്ഞു. വിശദവിവരങ്ങള്‍ക്ക്





വാര്‍ത്ത അയച്ചത്: ഷിജി ചീരംവേലില്‍












from kerala news edited

via IFTTT