Story Dated: Tuesday, December 23, 2014 01:17

നോംപെന്‍: കമ്പോഡിയയിലെ ഒരു ഗ്രാമത്തില്‍ 140 ഗ്രാമീണരില്‍ എയിഡ്‌സ് രോഗം പരത്തിയ വ്യാജ ഡോക്‌ടര്‍ പിടിയിലായി. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇരുപത് വര്‍ഷമായി വടക്കുകിഴക്കന്‍ കമ്പോഡിയയിലെ ബാറ്റംബാംഗിലും റോകയിലും പ്രാക്‌ടീസ് ചെയ്‌തുവരികയായിരുന്ന വ്യാജനാണ് പിടിയിലായത്.
റോകയിലെ നെല്‍ കര്‍ഷകര്‍ക്കിടയില്‍ എയിഡ്‌സ് ബാധ പെട്ടെന്നു വര്‍ധിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ജാഗരൂകരായത്. ഡിസംബര്‍ 9 ന് നടത്തിയ കൂട്ട പരിശോധനയില്‍ 140 പേര്‍ക്ക് അണുബാധയുണ്ടെന്ന് കണ്ടെത്തിയതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ഇനിയും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത.
യെം ച്രിന്‍ (55) എന്ന വ്യാജ ഡോക്‌ടറാണ് പിടിയിലായത്. ഇയാളുടെ ചികിത്സ തേടിയ കൊച്ചു കുട്ടികള്‍ക്ക് മുതല്‍ 80 വയസ്സുളള വൃദ്ധര്‍ക്ക് വരെ എച്ച്.ഐ.വി. ബാധയുണ്ടായി. ഒരു 70 കാരന് വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. ഇയാള്‍ കുത്തിവയ്‌പിനായി പലതവണ ഒരേ സിറിഞ്ച് തന്നെ ഉപയോഗിക്കുമായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്.
1990 കളില്‍ രാജ്യത്ത് അനിയന്ത്രിതമായി പടര്‍ന്നു പിടിച്ച എയിഡ്‌സ് എന്ന മഹാമാരിയെ വരുതിയിലാക്കാനുളള സര്‍ക്കാരിന്റെ ശ്രമമാണ് ഇതോടെ താറുമാറായത്.
from kerala news edited
via
IFTTT
Related Posts:
സമരത്തിനിടെ എല്‍.ഡി.എഫ് പ്രവര്ത്തകന് കുഴഞ്ഞുവീണു മരിച്ചു Story Dated: Friday, March 13, 2015 08:48തിരുവനന്തപുരം: കെ.എം മാണിക്കെതിരായ സമരത്തിനായി തലസ്ഥാനത്തെത്തിയ എല്‍.ഡി.എഫ് പ്രവര്ത്തകന് കുഴഞ്ഞുവീണു മരിച്ചു. നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം രാജപ്പന് (64) ആണ് മരിച്ചത്. വെള്ളിയ… Read More
കാവിവത്കരണത്തിനും ഘര്‍ വാപ്പസിക്കുമെതിരെ ഇടയലേഖനം Story Dated: Sunday, March 15, 2015 06:38കോട്ടയം: കാവിവത്കരണത്തിനെതിരെ സംസ്ഥാനത്തെ കത്തോലിക്ക പള്ളികളില്‍ ഇടയ ലേഖനം വായിച്ചു. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്നതായി ഇടയലേഖനം കുറ്റപ്പെടുത്തി. ഘര്‍… Read More
പ്രതിപക്ഷത്തെ കബളിപ്പിച്ച് മാണി; അകത്തും പുറത്തും പ്രതിഷേധം Story Dated: Friday, March 13, 2015 09:18തിരുവനന്തപുരം: കേരളാ നിയമസഭയിലെ 13 ാം ബജറ്റ് ധനമന്ത്രി കെ എം മാണി നടത്തിയത് പ്രതിപക്ഷത്തിന്റെയും യുവമോര്‍ച്ചയുടേയും ശക്തമായ പ്രതിഷേധത്തെയും കബളിപ്പിച്ചുകൊണ്ട്. ശരീരത്തില്‍ മൈ… Read More
ബ്രസീലില്‍ ബസപകടം: 32 മരണം Story Dated: Sunday, March 15, 2015 11:51സംപൗളോ: ബ്രസീലിലുണ്ടായ ബസപകടത്തില്‍ 32 പേര് മരിച്ചു. സാന്റ കറ്റാരിന പ്രവശ്യയിലാണ് അപകടം ഉണ്ടായത്. ടൂറിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്… Read More
പ്രതിപക്ഷ പ്രതിഷേധം സ്പീക്കറുടെ ഡയസ്സിലും Story Dated: Friday, March 13, 2015 08:58തിരുവനന്തപുരം: കെ.എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷം സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിക്കുന്നു. സ്പീക്കറുടെ ഡയസ്സിലേക്ക് ഇരച്ചുകയറി ഒരുപറ്റം ഇടത് എം.എല്‍.എമാണ് ഇരിപ്പുറപ്പിച്… Read More