121

Powered By Blogger

Tuesday, 23 December 2014

ഗ്രൂപ്പുപോരു മുറുകി; ചേരിതിരിഞ്ഞ്‌ കരുണാകരന്റെ ചരമവാര്‍ഷികം











Story Dated: Tuesday, December 23, 2014 02:52


തൃശൂര്‍: ഡി.സി.സിയും 'ഐ' പക്ഷത്തെ പദ്‌മജ വേണുഗോപാലും തമ്മിലുളള ഭിന്നത മൂത്തതോടെ ലീഡര്‍ കരുണാകരന്റെ നാലാം ചരമവാര്‍ഷികത്തില്‍ ചേരിതിരിവ്‌. ഇരുപക്ഷവും ഇന്ന്‌ ചരമദിനത്തില്‍ വെവ്വേറെ അനുസ്‌മരണം നടത്തും. മുരളി മന്ദിരത്തില്‍ ദിനാചരണചടങ്ങുകള്‍ നടത്തി വന്ന ഡി.സി.സി. ഇക്കുറി പാര്‍ട്ടിഓഫീസിലേക്ക്‌ ചടങ്ങുകള്‍ മാറ്റി. ഡി.സി.സിയുടെ നിയന്ത്രണം 'എ' പക്ഷത്തിനാണ്‌. ഡി.സി.സിയില്‍ രാവിലെ എട്ടരയ്‌ക്കും മുരളിമന്ദിരത്തില്‍ ഒമ്പതുമണിക്കുമാണ്‌ ചടങ്ങ്‌.

അതേസമയം മുരളി മന്ദിരത്തില്‍ പദ്‌മജയുടെ നേതൃത്വത്തിലാണ്‌ ദിനാചരണം. രണ്ടിടത്തും പുഷ്‌പാര്‍ച്ചനക്ക്‌ നേതൃത്വം നല്‍കുന്നത്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയാണ്‌ എന്നതു കൗതുകമായി. മന്ത്രി സി.എന്‍. ബാലകൃഷ്‌ണനും പദ്‌മജയും വിരുദ്ധചേരിയിലാണ്‌. ചെന്നിത്തല സംസ്‌ഥാനതലത്തില്‍ പദ്‌മജയെയാണ്‌ പിന്തുണയ്‌ക്കുന്നത്‌. ഐ പക്ഷത്തെ മറ്റു നേതാക്കള്‍ രണ്ടിടത്തും പങ്കെടുക്കും.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും ജില്ലാ ചുമതലയുമുളള പദ്‌മജയും ഡി.സി.സി നേതൃത്വവും തമ്മിലുളള ഭിന്നതയാണ്‌ കല്ലുകടിയായത്‌. ലീഡറെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കളും പ്രവര്‍ത്തകരും സംഭവവികാസങ്ങളില്‍ അസ്വസ്‌ഥരാണ്‌.

കരുണാകരന്‍ അന്ത്യവിശ്രമം കൊള്ളുന്ന പൂങ്കുന്നത്തെ മുരളി മന്ദിരത്തില്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷവും ഡി.സി.സി നേതൃത്വത്തിലാണ്‌ പുഷ്‌പാര്‍ച്ചനയും ചടങ്ങുകളും നടന്നത്‌. ഇത്തവണ പദ്‌മജ പ്രസിഡണ്ടായ 'ലീഡര്‍ കെ.കരുണാകരന്‍ സ്‌റ്റഡി സെന്റര്‍' മുരളിമന്ദിരത്തിലെ ചടങ്ങുകള്‍ ഏറ്റെടുത്തു. സഹകരിക്കണമെന്ന്‌ ഡി.സി.സിയോട്‌ ആവശ്യപ്പെട്ടെങ്കിലും ഡി.സി.സി. നേതൃത്വവും മന്ത്രി സി.എന്‍.ബാലകൃഷ്‌ണനും ഭിന്നാഭിപ്രായത്തിലായിരുന്നു. പദ്‌മജ പരിപാടികള്‍ ഹൈജാക്ക്‌ ചെയ്ുന്നുയവെന്നാണ്‌ ഡി.സി.സിയുടെ പരാതി. തുടര്‍ന്ന്‌ വേദി മാറ്റാന്‍ തീരുമാനമായി.

പദ്‌മജ പ്രസിഡണ്ടായ സ്‌റ്റഡി സെന്ററിന്റെ രക്ഷാധികാരിയാണ്‌ രമേശ്‌ ചെന്നിത്തല. മറ്റൊരു രക്ഷാധികാരി കെ. മുരളീധരന്‍ എം.എല്‍.എ. ചടങ്ങിനെത്താന്‍ സാധ്യതയില്ല.

ഡി.സി.സിയില്‍ പ്രത്യേക സ്‌മൃതിമണ്ഡപം ഒരുക്കി. പ്രശ്‌നം തീര്‍ക്കാന്‍ അവസാനവട്ട ശ്രമവും തുടരുകയാണെങ്കിലും ഭിന്നത തീരുന്ന മട്ടില്ല. കെ.പി.സി.സി. നിര്‍ദേശമനുസരിച്ചാണ്‌ ഔദ്യോഗികചടങ്ങു നടത്തുന്നതെന്നാണ്‌ എ പക്ഷത്തിന്റെ നിലപാട്‌. അതേസമയം ലീഡറുടെ ബലികുടീരത്തിനു പുറത്ത്‌ അനുസ്‌മരണം നടത്തുന്നതിനെ മറുപക്ഷം ചോദ്യംചെയ്യുന്നു.










from kerala news edited

via IFTTT