121

Powered By Blogger

Tuesday, 23 December 2014

ഓഹരി വിപണി നേരിയ നഷ്ടത്തില്‍







മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 46.56 പോയന്റ് നഷ്ടത്തോടെ 27,459.90ലും നിഫ്റ്റി 14.10 പോയന്റ് താഴ്ന്ന് 8,252.90ലുമാണ് രാവിലെ വ്യാപാരം തുടരുന്നത്.

1449.61 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 1435.73ലേക്കും 8,272.05ല്‍ തുടങ്ങിയ നിഫ്റ്റി 8,252.75ലേക്കും താഴ്ന്നു.


മുന്‍നിര ഓഹരികളില്‍ അള്‍ട്രാ ടെക്ക് സിമന്റ്‌സ്, എസിസി, അംബുജ സിമന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.


അതേസമയം, എന്‍.ടി.പി.സി, ഹിന്‍ഡാല്‍ക്കൊ, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഒ.എന്‍.ജി.സി, ബി.പി.സി.എല്‍ എന്നിവ നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.











from kerala news edited

via IFTTT