Story Dated: Tuesday, December 23, 2014 02:52

തൃശൂര്‍ : ശാസ്‌ത്രീയമായി റോഡുപണി പൂര്‍ത്തിയാക്കാതേയും കരാറില്‍ പറയുന്ന യാതൊരു സുരക്ഷയും ഉറപ്പാക്കാതേയും മൂന്നുകൊല്ലമായി ടോള്‍ പിരിവ് തുടരുന്ന പാലിയേക്കര ടോള്‍ പ്ലാസയില്‍ നിയമം നോക്കുകുത്തിയാകുന്നതായി പരാതി. ഇന്ത്യ ടോള്‍ ആക്‌ടുപ്രകാരം മൂന്ന് വാഹനങ്ങളേക്കാള്‍ കൂടുതല്‍ ഒരു നിരയില്‍ വന്നാല്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ച് ഗതാഗത തടസം സൃഷ്‌ടിക്കാതെ വാഹനങ്ങള്‍ കടത്തി വിടണം എന്നാണ് നിയമം. എന്നാല്‍ മിക്ക ദിവസവും പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ വാഹനങ്ങളുടെ വലിയ നിരയാണ് ഇവിടെ ഉണ്ടാകുന്നത്. അതുണ്ടാക്കുന്നത് വലിയ ഗതാഗത തടസമാണെങ്കിലും നിയമമനുശാസിക്കുന്നതനുസരിച്ച് പിരിവ് നിര്‍ത്തി വാഹനങ്ങള്‍ കടത്തിവിടാന്‍ ടോള്‍പ്ലാസ അധികൃതര്‍ തയ്യാറാകുന്നില്ല. ടോള്‍ പ്ലാസക്കെതിരായ സമരത്തേയും മാവോയിസ്‌റ്റ് ഭീഷണിയെന്ന വാര്‍ത്തയേയും തുടര്‍ന്ന് നിരവധി പോലീസുകാര്‍ ഇവിടെ കാവലുണ്ട്. നിയമലംഘനത്തിനാണ് അവര്‍ കാവല്‍ നില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ചട്ടങ്ങളനുസരിച്ചും ശാസ്‌ത്രീയമായും പാത നിര്‍മിക്കാത്തതാണ് ഗതാഗതകുരുക്ക് വര്‍ദ്ധിക്കാന്‍ അടിസ്‌ഥാനകാരണമെന്നും ചൂണ്ടികാട്ടപ്പെടുന്നു. വേണ്ടത്ര ഓവര്‍ ബ്രിഡ്‌ജുകളോ ബസ്‌ബേകളോ കാല്‍നടക്കാര്‍ക്ക് റോഡു മുറിച്ചുകടക്കാനുള്ള സൗകര്യങ്ങളോ പലയിടത്തുമില്ല. ഏറെ തിരക്കുള്ള അങ്കമാലിയില്‍പോലും ഓവര്‍ ബ്രിഡ്‌ജില്ല. അതിനാല്‍തന്നെ വലിയ വാഹനകുരുക്കാണ് അവിടെയുണ്ടാകുന്നത്. നേരത്തെ നിലനിന്നിരുന്ന പാത വീതികൂട്ടുകമാത്രം ചെയ്‌ത് വന്‍തോതില്‍ ടോള്‍ പിരിക്കുന്ന കമ്പനി തിരിച്ച് യാത്രക്കാരോട് മിനിമം മര്യാദപോലും കാണിക്കുന്നില്ല എന്നും ചൂണ്ടികാട്ടപ്പെടുന്നു.
from kerala news edited
via
IFTTT
Related Posts:
കറന്‍സി വിലയിടിഞ്ഞു; ലൈംഗിക തൊഴിലാളികള്‍ നിരക്ക് കൂട്ടി Story Dated: Thursday, January 1, 2015 08:32മോസ്കോ: റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ വിലയിടിവിനെ തുടര്‍ന്ന് രാജ്യത്ത് രൂക്ഷമായ വിലക്കയറ്റം. എന്നാല്‍ അവശ്യ സാധനങ്ങള്‍ക്ക് മാത്രമാണ് വിലക്കയറ്റമുണ്ടായതെന്ന് തെറ്റിദ്ധരിക… Read More
എയര്‍ ഏഷ്യ: ബ്ലാക്ക് ബോക്സ് കണ്ടെത്താന്‍ ഒരാഴ്ച വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട് Story Dated: Thursday, January 1, 2015 08:08സുരബായ: കാണാതായ എയര്‍ ഏഷ്യാ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ബ്ലാക് ബോക്സ് കണ്ടെത്താന്‍ ഒരാഴ്ച എങ്കിലും വേ… Read More
എയര്‍ ഏഷ്യ: ബ്ലാക്ക് ബോക്സ് കണ്ടെത്താന്‍ ഒരാഴ്ച വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട് Story Dated: Thursday, January 1, 2015 08:08സുരബായ: കാണാതായ എയര്‍ ഏഷ്യാ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ബ്ലാക് ബോക്സ് കണ്ടെത്താന്‍ ഒരാഴ്ച എങ്കിലും വേ… Read More
പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ വര്‍ധിപ്പിച്ചു Story Dated: Thursday, January 1, 2015 08:10ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലിറ്ററിന് രണ്ട് രൂപ നിരക്കിലാണ് വര്‍ധനവ്. എന്നാല്‍ പെട്രോള്‍, ഡീസല്‍ വില കൂടുമോ… Read More
ടിറ്റ്വറിലും ചുവടുറപ്പിച്ച് മമത ബാനര്‍ജി Story Dated: Thursday, January 1, 2015 08:38ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി. ടിറ്റ്വറിലൂടെ ഏവര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് താന്‍ സോഷ്യല്‍ മീഡിയയില്‍… Read More