121

Powered By Blogger

Tuesday, 23 December 2014

കൈരളി നികേതനിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി







വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തോലിക് കമ്മ്യൂണിറ്റിയുടെ കീഴിലുള്ള കൈരളി നികേതന്‍ സ്‌കൂളില്‍ കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. ഫാ. തോമസ് താണ്ടപ്പിള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാരംഭപ്രാര്‍ഥന നടത്തി.

കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ കൈരളി ക്രിസ്മസ് ഫെസ്റ്റ് ആരംഭിച്ചു. ചടങ്ങില്‍ ഐ സി സി വിയന്നയുടെ ചാപ്ലൈന്‍ ഫാ. തോമസ് താണ്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. ആഫ്രോ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ജനറല്‍ സെക്രട്ടറി അലക്‌സാണ്ടര്‍ ക്രജിക്, ഐ സി സി ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറെക്കാലയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ പ്രസിഡന്റും ആഘോഷ പരിപാടികളുടെ കോര്‍ഡിനേറ്ററുമായ ജോഷിമോന്‍ എറണാകേരില്‍ സ്വാഗതം പറഞ്ഞു.


റിയ മാളിയംപുരയ്ക്കല്‍, അരുണ്‍ പള്ളിക്കുന്നേല്‍, ആന്‍ മരിയ നിലവൂര്‍, ഹിമ വെങ്ങാലില്‍, ജസ്റ്റിന്‍ സ്രാമ്പിക്കല്‍, നവീന പാലാട്ടി എന്നീ കുട്ടികളും സംഘവും ക്രിസ്മസ് ഗാനലാപനം നടത്തി. തുടര്‍ന്ന് സ്‌കൂളിലെ നൃത്ത അദ്ധ്യാപികയായ കുമുദിനി കൈന്തല്‍ പഠിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സിന്റെ അവതരണം ഏറെ ഹൃദ്യമായി. ഐ സി സി വിയന്നയുടെ ചാപ്ലൈന്‍ ക്രിസ്മസ് സന്ദേശം നല്‍കി. ആഫ്രോ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ജനറല്‍ സെക്രട്ടറി, ഐ സി സി ജനറല്‍ കണ്‍വീനര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കുട്ടികളുടെ ഭാഗത്തുനിന്നും ഷെറിന്‍ ചെരിയന്‍ക്കാലായില്‍ സംസാരിച്ചു.


കൈനിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് പാപ്പയുടെ ആഗമനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ കൗതുകം പകര്‍ന്നു. സ്‌കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള പാരിതോഷികം ഫാ. തോമസ് താണ്ടപ്പള്ളി നിര്‍വ്വഹിച്ചു. സ്‌കൂള്‍ സെക്രട്ടറി ജോമി സ്രാമ്പിക്കല്‍ പരിപാടിയുടെ പങ്കെടുത്ത എല്ലാവര്‍ക്കും, കുട്ടികള്‍ക്കും, വിവിധ ഘട്ടങ്ങളില്‍ സ്‌കൂളിനെ സഹായിക്കുന്ന വ്യക്തികള്‍ക്കും നന്ദി പറഞ്ഞു.


മാതാപിതാക്കള്‍ തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി. പി ടി എ കമ്മിറ്റി അംഗങ്ങളും, മാതാപിതാക്കളും ക്രിസ്മസ് ആഘോഷത്തിനും ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തോടെ സ്‌കൂളിലെ ആദ്യ സെമസ്റ്റര്‍ അവസാനിച്ചു. അടുത്ത സെമസ്റ്റര്‍ 2015 ജനുവരി 10ന് ആരംഭിക്കും.





വാര്‍ത്ത അയച്ചത്: ജോബി ആന്റണി










from kerala news edited

via IFTTT

Related Posts:

  • ദുബായ് വേള്‍ഡ് കപ്പ് 'പ്രിന്‍സ് ബിഷപ്പി'ന്‌ ദുബായ് വേള്‍ഡ് കപ്പ് 'പ്രിന്‍സ് ബിഷപ്പി'ന്‌പി.പി. ശശീന്ദ്രന്‍Posted on: 29 Mar 2015 ദുബായ്: ലോകപ്രശസ്തമായ ദുബായ് വേള്‍ഡ് കപ്പ് ഇത്തവണ ദുബായ് കിരീടാവകാശിയുടെ കുതിരയ്ക്ക്. ഒരു കോടി ഡോളര്‍ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്… Read More
  • സര്‍ക്കാര്‍ സമ്മതിദായകരെ അവഹേളിച്ചു: വിജയകാന്ത് സര്‍ക്കാര്‍ സമ്മതിദായകരെ അവഹേളിച്ചു: വിജയകാന്ത്Posted on: 31 Mar 2015 ചെന്നൈ: നിയമസഭാ സാമാജികരെ നിയമസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ സമ്മതിദായകരെ അവഹേളിച്ചിരിക്കയാണെന്ന് ഡി.എം.ഡി.കെ. നേതാവ് വിജ… Read More
  • ഹജ്ജ് വിമാനസര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍നിന്ന്‌ ഹജ്ജ് വിമാനസര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍നിന്ന്‌Posted on: 29 Mar 2015 വ്യോമയാനമന്ത്രാലയം ടെന്‍ഡര്‍ പുതുക്കി കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈവര്‍ഷത്തെ ഹജ്ജ് വിമാനസര്‍വീസുകള്‍ കരിപ്പൂരില്‍നിന്ന് നെടുമ്പാശ്ശേര… Read More
  • കേസ് രജിസ്റ്റര്‍ചെയ്യാന്‍ ലോകായുക്ത നിര്‍ദേശിച്ചു കേസ് രജിസ്റ്റര്‍ചെയ്യാന്‍ ലോകായുക്ത നിര്‍ദേശിച്ചുPosted on: 31 Mar 2015 ബെംഗളൂരു: ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വര്‍തൂര്‍ പ്രകാശ് എം.എല്‍.എ.ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്യാന്‍ ലോകായുക്ത പോലീസിനോട് ലോകായ… Read More
  • വിദ്യാധിരാജാ വിലാസം മുറുക്കാന്‍ കട പ്രവാസ ജീവിതത്തില്‍ നിങ്ങള്‍ക്കുമില്ലേ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍? അവ സന്തോഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആവട്ടെ. ഞങ്ങള്‍ക്കെഴുതുകയോ ബ്ലോഗ് ലിങ്കുകള്‍ അയക്കുകയോ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക from kerala news e… Read More