Story Dated: Wednesday, December 24, 2014 10:21
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രഘുബര്‍ ദാസിന് സാധ്യതയേറി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷനാണ് രഘുബര്‍ ദാസ്. ഇന്നലെ രാത്രി ചേര്‍ന്ന് ഇതു സംബന്ധിച്ച് ബി.ജെ.പി മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി. ഇന്നു ചേരുന്ന പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
രഘുബര്‍ ദാസിനു നറുക്കുവീണാല്‍ ഝാര്‍ഖണ്ഡ് രൂപീകരിച്ച ശേഷം മുഖ്യമന്ത്രിയാകുന്ന ആദിവാസി അല്ലാത്ത ആദ്യവ്യക്തിയുമായിരിക്കും. ആര്‍.എസ്.എസിനുള്ള താല്‍പര്യവും മുന്‍ ഉപമുഖ്യമന്ത്രിയായിരുന്നു എന്നതും ദാസിന് മുന്‍തൂക്കം നല്‍കുന്നു. അതേസമയം, കരിയ മുണ്ടയെ പോലെ ആദിവാസി വിഭാഗത്തിനു തന്നെയുള്ളവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് സംസ്ഥാനത്തുനിന്നുള്ള നേതൃത്വവും ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
from kerala news edited
via IFTTT