Story Dated: Wednesday, December 24, 2014 10:40
വാഷിംഗ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് ജിം മക്ഗ്രാത്ത്അറിയിച്ചു. രണ്ടു വര്‍ഷം മുന്‍പുണ്ടായ ശ്വാസതടസ്സവും ചുമയും മൂലം ഇതേ ആശുപത്രിയില്‍ രണ്ടു മാസത്തോളം ചികിത്സ നടത്തിയിരുന്നു.
ഇക്കഴിഞ്ഞ ജൂണില്‍ തന്റെ 90-ാം ജന്മദിനം ബുഷ് പാരച്യുട്ടില്‍ ചാടിയാണ് ആഘോഷിച്ചത്. കെന്നെബങ്കപോര്‍ട്ടിലെ വസതിക്കു സമീപത്തുനിന്നും ഹെലികോപ്ടറില്‍ നിന്നാണ് അദ്ദേഹം പാരച്യൂട്ട് വഴി ചാടിയത്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈനികന്‍ ആയിരുന്ന ബുഷ് സീനിയര്‍ 1989 മുതല്‍ 1993 വരെയാണ് 41ാമത് പ്രസിഡന്റായി അമേരിക്കയെ ഭരിച്ചത്. അദ്ദേഹത്തിന്റെ മകന്‍ ജോര്‍ജ് ഡബ്ല്യൂ ബുഷ് 2001 മുതല്‍ 2009 മുതല്‍ പ്രസിഡന്റായിരുന്നു. ഇളയ മകന്‍ 2016ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
from kerala news edited
via IFTTT