121

Powered By Blogger

Tuesday, 23 December 2014

ചാരായ നിരോധനത്തെ എതിര്‍ക്കാത്തവര്‍ ഇപ്പോള്‍ പ്രയോഗികത കാണുന്നില്ല: മുഖ്യമന്ത്രി









Story Dated: Wednesday, December 24, 2014 12:42



mangalam malayalam online newspaper

തിരുവനന്തപുരം: മദ്യനയത്തിന്റെ പേരില്‍ ആരുമായും ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒഴിഞ്ഞുമാറി പോകാന്‍ ആഗ്രഹിക്കുന്നയാളാണ് താന്‍. മദ്യനയത്തിലെ ഏകമാറ്റം ഞായറാഴ്ചകളിലെ ഡ്രൈ ഡേ പിന്‍വലിച്ചു എന്നതു മാത്രമാണ്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി താന്‍ മാത്രമാണ്. തീരുമാനം തെറ്റായിപോയി എന്നു കണ്ടതോടെയാണ് തിരുത്തിയത്. ഏതൊരു നയവും നടപ്പാക്കുമ്പോള്‍ അതിന്റെ പ്രായോഗികത കണ്ട് ആവശ്യമായ മാറ്റം വരുത്തേണ്ടതാണ്. മദ്യനയത്തിലെ മാറ്റത്തിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും കെ.സി.ബി.സി മദ്യവിരുദ്ധ സമിതിക്കും മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.


മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനും മദ്യ നിരോധനത്തിനുമാണ് എ.കെ ആന്റണി ചാരായ നിരോധനം കൊണ്ടുവന്നത്. അതിനു ശേഷമാണ് ബിവ്‌റേജസ് കോര്‍പറേഷന് ഇത്രയധികം റീട്ടെയ്ല്‍ ഷോപ്പുകള്‍ ഏറ്റെടുക്കേണ്ടിവന്നത്. അതിനെയൊന്നും ആരും എതിര്‍ത്തില്ല. ചാരായ നിരോധനം വിജയിക്കണമെങ്കില്‍ ബിവ്‌റേജസ് വേണമായിരുന്നു. ചാരായ നിരോധനത്തെ എതിര്‍ത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിചാരിച്ചിട്ടു പോലും തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ല. ചാരായം പോലെ വിദേശമദ്യം എളുപ്പം ലഭിക്കാത്തതും ചെലവു കൂടിയതും മദ്യപയോഗം കുറച്ചു. വൈനും ബീയറും കൊണ്ടുവന്നതിനു പിന്നിലുള്ള ഉദ്ദേശവും ഇതുതന്നെയാണ്. ടൂറിസം തൊഴില്‍ മേഖലയെ ദോഷമായി ബാധിച്ചുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടുതന്നെയാണ് മാറ്റം സ്വീകരിച്ചതും. ഇപ്പോള്‍ എതിര്‍പ്പ് ഉന്നയിക്കുന്നവര്‍ ചാരായം നിരോധിച്ച് കൂടുതല്‍ ബിവ്‌റേജ് ഔട്ട്‌ലെറ്റുകള്‍ കൊണ്ടുവന്നപ്പോള്‍ എവിടെയായിരുന്നു. ഇക്കാര്യത്തില്‍ കെ.സി.ബി.സി മറുപടി നല്‍കണമെന്നും മുഖ്യമന്ത്രി ആരാഞ്ഞു.


മദ്യലോബിക്ക് ഒരു തരത്തിലും കീഴടങ്ങുന്ന സര്‍ക്കാരല്ല തന്റേത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറു ദിവസത്തിനകം തീരുമാനമുണ്ടായി. മദ്യലോബിക്ക് കീഴടങ്ങിയെന്ന് പറയുന്നവര്‍ ആരായാലും അഭിപ്രായം പറയണം. ഇപ്പോഴത്തെ സര്‍ക്കാര്‍ നയം പൂര്‍ണ്ണമായും വിജയത്തിലെത്തിക്കാനുള്ളതാണ്. ഈ നയത്തില്‍ നിന്ന് ആര്‍ക്കും പിന്നോട്ടുപോകാനാവില്ല. യു.ഡി.എഫിന്റെ മദ്യനയം വിജയകരമായി സമൂഹത്തില്‍ ഒരു പോറലുമില്ലാതെ നടപ്പാക്കുമെന്ന ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാവില്ലെന്ന സുധീരന്റെ പ്രസ്താവനെയും ഉമ്മന്‍ ചാണ്ടി തള്ളി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റു പോലും ലഭിച്ചില്ലെന്ന് പറഞ്ഞതാണ്. 12 സീറ്റാണ് യു.ഡി.എഫ് നേടിയത്. ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മദ്യനയത്തിലെ വിവാദം സര്‍ക്കാരിനെ ബാധിക്കില്ല. വിവാദങ്ങള്‍ ഒരു വഴിക്കു നടക്കും. സര്‍ക്കാര്‍ പ്രവൃത്തിയിലാണ് വിശ്വസിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


എല്ലാം സ്വന്തം കയ്യിലാണെന്ന് കരുതുന്നവര്‍ കരുണാകരന്റെ അവസ്ഥ ഓര്‍ക്കണമെന്ന സുധീരന്റെ പ്രസ്താവനയ്ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. സുധീരന്റെ പ്രസ്താവന എല്ലാവര്‍ക്കും ബാധകമാണ്. കരുണാകരന്‍ പ്രായോഗികതയുടെ നേതാവാണ്. കരുണാകരന്‍ ഒരിക്കലും ഒറ്റപ്പെടാതെ ജീവിച്ച നേതാവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.










from kerala news edited

via IFTTT