Story Dated: Wednesday, December 24, 2014 12:33
ചെന്നൈ: പോലീസുകാരനാണെന്ന വ്യാജേന കോളജ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി. പോലീസ് ചെക്ക്‌പോസ്‌റ്റില്‍ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. പുരുഷ സുഹൃത്തുമൊത്ത് വന്ന പെണ്‍കുട്ടിയെ പോലീസുകാരനാണെന്ന വ്യാജേന ഒരാള്‍ ചെക്ക്‌പോസ്‌റ്റില്‍ തടയുകയായിരുന്നു. സ്‌റ്റേഷനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ബലമായി ബൈക്കില്‍ കയറ്റി കൊണ്ടു പോവുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്‌തുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയെ സ്‌റ്റേഷനില്‍ നിന്ന് മോചിപ്പിക്കാന്‍ ചെന്നപ്പോഴാണ് കൂടെയുണ്ടായിരുന്ന യുവാവിന് ചതി മനസ്സിലായത്.
ചെക്ക്‌പോസ്‌റ്റിലെ സിസിക്യാമറകളില്‍ നിന്ന് അക്രമിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുധ്യം തോന്നിയിട്ടുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
from kerala news edited
via IFTTT