Story Dated: Tuesday, December 23, 2014 12:27
ന്യൂഡല്‍ഹി: ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സുചന. ഡല്‍ഹിയില്‍ ക്രിസ്മസ് ദിനത്തില്‍ കൂട്ട മതപരിവര്‍ത്തനത്തിന് നീക്കം നടക്കുന്നു. മീററ്റില്‍ നിന്നുള്ള മുസ്ലീം വിശ്വാസികളെയാണ് രാംലീല മൈതാനിയില്‍ മതപരിവര്‍ത്തനം നടത്തുന്നത്. കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍, ബി.ജെ.പി മനതാക്കളായ വിജയ് ഗോയല്‍, മീനാക്ഷി ലെഖി, ആര്‍.എസ്.എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാല്‍, ഭഗ്പത് എം.പി സത്യപാല്‍ സിംഗ്, യോഗാഗുരു രാംദേവ് തുടങ്ങിയവെ പരിപാടിയിലേക്ക് സംഘടകര്‍ ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിനെത്തുമെന്ന് വിജയ് ഗോയല്‍ വ്യക്തമാക്കിയെങ്കിലും ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി പരിപാടി ചൂണ്ടിക്കാട്ടി ഹര്‍ഷ വര്‍ധന്‍ ഒഴിഞ്ഞുമാറാനാണ് സാധ്യത.
ആര്യ സമാജം പ്രവര്‍ത്തകനും ഹിന്ദു മഹാസഭ നേതാവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദയുടെ ചരമവാര്‍ഷിക ദിനം ശ്രദ്ധേയമാക്കുകയാണ് ലക്ഷ്യമെന്ന് ആര്‍.എസ്.എസ് അറിയിച്ചു. ഡിസംബര്‍ 23നാണ് സ്വാമി ശ്രദ്ധാനന്ദയുടെ ചരമദിനമെങ്കിലും പൊതു അവധി ദിനവും ട്രാഫിക് കുരുക്ക് കുറവാണെന്നതും പരിഗണിച്ചാണ് 25 ന് നടത്തുന്നതെന്നും ആര്‍.എസ്.എസ് പറഞ്ഞു. സ്വാമി ശ്രദ്ധാനന്ദ കൊല്ലപ്പെട്ട പഴയ ഡല്‍ഹിയിലെ നയ ബസാറില്‍ നിന്നു രാംലീലയിലേക്ക് കൂറ്റന്‍ റാലിയും നടത്തുമെന്ന് ആര്‍.എസ്.എസ് അറിയിച്ചു. 25,000 പേര്‍ റാലിയില്‍ പങ്കെടുക്കും. സംഘ പരിവാറും ആര്യ സമാജവും ചേര്‍ന്നാണ് റാലി നയിക്കുക.
ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ആഗ്രയില്‍ മുന്നൂറോളം മുസ്ലീം വിശ്വാസികളെ മതംമാറ്റിയതോടെയാണ് മതപരിവര്‍ത്തന പ്രശ്‌നം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് അലിഗഡില്‍ നടത്താനിരുന്ന പരിപാടി പോലീസ് ഇടപെട്ട് തടഞ്ഞു. അതിനിടെ കേരളത്തിലും ദക്ഷിണ ഗുജറാത്തിലും നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങളെയും മതപരിവര്‍ത്തനം നടത്തി. നിര്‍ബന്ധ മതപരിവര്‍ത്തനത്തെ ചൊല്ലി പാര്‍ലമെന്റ് സമ്മേളനവും അലങ്കോലപ്പെട്ടിരുന്നു.
from kerala news edited
via IFTTT