കേരള സമാജം പ്രസിഡന്റ് കോശി മാത്യു സ്വാഗതം ആശംസിച്ചു. ദൈവത്തിന്റെ അനന്തസ്‌നേഹം പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവായി പിറവിയെടുത്തതിന്റെ സ്മരണ പുതുക്കല്‍ ലോകമെങ്ങും ആഘോഷിക്കുമ്പോള്‍ കേരളസമാജവും അതില്‍ പങ്കുചേരുന്നതില്‍ അഭിമാനമുണ്ടെന്ന് സ്വാഗതപ്രസംഗത്തില്‍ പ്രസിഡന്റ് കോശി മാത്യു പറഞ്ഞു. കഴിഞ്ഞകാല ക്രിസ്മസ് ആഘോഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സൗഹൃദസംഗമം നടത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡന്റിന്റെ വാക്കുകളില്‍ പ്രതിഫലിച്ചു.
ഫാ.ദേവദാസ് പോള്‍, തിരുവല്ല കോളേജ് മുന്‍ പ്രഫ. എബ്രഹാം സിന്‍ജേഴ്‌സ്, ജോസ് കുമാര്‍ ചോലങ്കേരി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സമാജം എല്ലാ വിശേഷദിവസങ്ങളും വളരെ പ്രാധാന്യത്തോടുകൂടി ആഘോഷിയ്ക്കുമ്പോള്‍ അതില്‍ വരുംതലമുറയെ കൂടുതല്‍ പങ്കെടുപ്പിയ്ക്കുന്നതും, അവര്‍ക്കായി മലയാളം സ്‌കൂള്‍ നടത്തിവരുന്നതും സമാജത്തിന്റെ മഹനീയ പ്രവര്‍ത്തികളാണെന്ന് ദേവദാസച്ചന്‍ ആശംസാപ്രസംഗത്തില്‍ എടുത്തു പറഞ്ഞു. പ്രവാസി മലയാളികളെ ഒരുകുടക്കീഴില്‍ അണിനിരത്താന്‍ സമാജം പോലുള്ള സംഘടനകള്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നും പ്രശംസനീയമാണെന്ന് പ്രഫ. എബ്രഹാം പറഞ്ഞു. സമാജത്തിന്റെ ക്രിസ്മസ് ആഘോഷം ഫ്രാങ്ക്ഫര്‍ട്ട് മലയാളികള്‍ക്ക് എന്നും ആവേശം പകരുന്ന വസ്തുതയാണന്ന് ജോസ് കുമാര്‍ ചോലങ്കേരി പറഞ്ഞു.
സമാജത്തിന്റെ നേതൃത്വത്തിലുള്ള മലയാളം സ്‌കൂള്‍ കുട്ടികള്‍ പ്രാര്‍ത്ഥനാഗാനം അവതരിപ്പിച്ചു. മലയാളം സ്‌കൂള്‍ ടീച്ചര്‍ അബില മാന്‍കുളവും,ബിജി നീരാക്കലും, കോശി മാത്യുവും കൂടി ക്വിസ് പ്രോഗ്രാം നടത്തി. കവിതാ രമേശ്, രമ്യാ മാത്യു, പിയാലി ഡേ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജറുസലേമിലേയ്‌ക്കൊരു യാത്ര എന്ന വിഷയത്തെ അടിസ്ഥാനമാക്കി അബില, ബിജി എന്നിവര്‍ നടത്തിയ ഗെയിമും ആകര്‍ഷകമായി.
മെമ്മറി പവര്‍ പരിപാടി രമ്യ മാത്യു, ടീന ജോണ്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ചു. പരിപാടികള്‍ മോഡറേറ്റ് ചെയ്ത സമാജം സെക്രട്ടറി ഡോ.അജാക്‌സ് മുഹമ്മദ്, വിശിഷ്ടാതിഥികള്‍ക്കും, ആഘോഷങ്ങള്‍ വിജയപ്രദമാക്കാന്‍ സഹായിച്ച സമാജം ഭാരവാഹികള്‍ക്കും, പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കും നന്ദി പറഞ്ഞു. ദേശീയഗാനാലാപനത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു.
സമാജത്തിന്റെ നേതൃത്വത്തില്‍ ബൊണാമസിലെ സാല്‍ബൗവില്‍ ഡിസംബര്‍ 31 ന്(ബുധന്‍) നടത്തുന്ന സില്‍വസ്റ്റര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം സമാജം ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സമാജം പ്രസിഡന്റ് അറിയിച്ചു.
വാര്‍ത്ത അയച്ചത്: ജോസ് കുമ്പിളുവേലില്‍
from kerala news edited
via IFTTT