റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം: അഷ്‌റഫ് വേങ്ങാട്ട് പ്രസിഡന്റ്, നരേന്ദ്രന്‍ ചെറുകാട് ജനറല്‍ സെക്രട്ടറി
Posted on: 24 Dec 2014
റിയാദ്: മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അഷ്‌റഫ് വേങ്ങാട്ട് (മിഡില്‍ ഈസ്റ്റ് ചന്ദ്രിക) ജനറല്‍ സെക്രട്ടറിയായി നരേന്ദ്രന്‍ ചെറുകാട് (അമൃത ടിവി) ട്രഷററായി ഉബൈദ് എടവണ്ണ (ജെയ്ഹിന്ദ് ടിവി) എന്നിവരെയാണ് തിരഞ്ഞെടുത്തത് .
നസ്‌റുദ്ദീന്‍ വി.ജെ (റിപ്പോര്‍ട്ടര്‍ ടിവി) ആണ് ചീഫ് കോഓര്‍ഡിനേറ്റര്‍. വൈസ് പ്രസിഡന്റ് നാസര്‍ കാരന്തൂര്‍ (ഏഷ്യാനെറ്റ്), ജോ. സെക്രട്ടറി കെ.സി.എം. അബ്ദുല്ല (ഗള്‍ഫ് മാധ്യമം) എന്നിവരെയും സുരേഷ് ചന്ദ്രന്‍ (കൈരളി ടിവി), ഷക്കീബ് കൊളക്കാടന്‍ (ദീപിക), ഷംനാദ് കരുനാഗപ്പളളി (ജീവന്‍ ടിവി), നൗഷാദ് കോര്‍മോത്ത് (ദേശാഭിമാനി) എന്നിവരെ യഥാക്രമം വെല്‍ഫെയര്‍, ഈവന്റ്‌സ്, കള്‍ച്ചര്‍, അക്കാദമിക് എന്നീ സാബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
മീഡിയാ ഫോറം ഓഫീസില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് ബഷീര്‍ പാങ്ങോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നജീം കൊച്ചുകലുങ്ക് വാര്‍ഷിക പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അക്ബര്‍ വേങ്ങാട്ട് വരവുചെലവ് കണക്കുകളും നസ്‌റുദ്ദീന്‍ വി.ജെ ഭരണഘടനാ ഭേദഗതിയും അവതരിപ്പിച്ചു. കെ.യു. ഇഖ്ബാല്‍, സുലൈമാന്‍ ഊരകം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വാര്‍ത്ത അയച്ചത്: അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT