Story Dated: Tuesday, February 3, 2015 06:59
ശ്രീകാര്യം: നിരന്തരമായി പെറ്റിക്കേസുകള്‍ ചാര്‍ജ് ചെയ്‌ത് ഓട്ടോറിക്ഷാ തൊഴിലാളികളെ പീഡിപ്പിക്കുന്നതിനെതിരേ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി., ബി.എം.എസ് യൂണിയനുകളുടെ സംയുക്‌താഭിമുഖ്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ ശ്രീകാര്യം പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് മാര്‍ച്ച് നടത്തി. സവാരി ചെയ്യുന്ന ഓട്ടോകളെ ശ്രീകാര്യം എസ്.ഐയുടെ നേതൃത്വത്തില്‍ തടഞ്ഞുനിര്‍ത്തി ആയിരം മുതല്‍ രണ്ടായിരം രൂപ വരെ പെറ്റി അടിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്ന പോലീസിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കു മുന്നില്‍ വാഹനം കുറുകെയിട്ട് ആള്‍ക്കാരെ വിളിച്ചു കയറ്റുന്ന സമാന്തര സര്‍വീസുകാര്‍ക്കെതിരെ നടപടി എടുക്കാത്ത പോലീസാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കുനേരെ പരാക്രമം അഴിച്ചുവിടുന്നത്. ഇതുസംബന്ധിച്ച് ഒട്ടനവധി പരാതികള്‍ മെഡിക്കല്‍ കോളജ് സി.ഐക്ക് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി. മാര്‍ച്ച് സി.പി.എം. ശ്രീകാര്യം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സ്‌റ്റാന്‍ലി ഡിക്രൂസ് ഉദ്‌ഘാടനം ചെയ്‌തു.
from kerala news edited
via IFTTT