121

Powered By Blogger

Monday, 2 February 2015

ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍: വാഹന ഉടമകള്‍ അവസരം പ്രയോജനപ്പെടുത്തണം











Story Dated: Tuesday, February 3, 2015 02:23


മലപ്പുറം: അഞ്ചുവര്‍ഷമോ അതിലധികമോ നികുതി കുടിശ്ശികയുള്ള മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷാ, ടാക്‌സി തുടങ്ങിയ ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്കും ഡിസംബര്‍ 31 വരെയുളള കുടിശ്ശിക അടച്ച്‌ തീര്‍ക്കുന്നതിനു സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെ മാത്രമെ സൗജന്യം ലഭ്യമാകൂവെന്നു ആര്‍.ടി.ഒ അറിയിച്ചു.


ഇതനുസരിച്ച്‌ ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്ക്‌ അവസാനത്തെ അഞ്ച്‌ വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്ക്‌ 30 ശതമാനവും ഒറ്റത്തവണ നികുതിയായി അടച്ചാല്‍ വാഹനങ്ങളുടെ ഡിസംബര്‍ 31 വരെയുള്ള എല്ലാ നികുതി കുടിശ്ശികയും എഴുതിത്തള്ളും. ഇതിന്‌ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, ഇന്‍ഷുറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌, വെല്‍ഫയര്‍ ഫണ്ട്‌ അടച്ച രശീത്‌ തുടങ്ങിയ രേഖകളൊന്നും ഹാജരാക്കേണ്ടതില്ല.


മുമ്പ്‌ കൈവശം ഉണ്ടായിരുന്ന വാഹനം വിറ്റതിന്‌ ശേഷം പേര്‌ മാറ്റാതിരിക്കുകയോ വാഹനം പൊട്ടിപ്പൊളിഞ്ഞ്‌ കിടക്കുകയോ വാഹനത്തെ സംബന്ധിച്ച്‌ യാതൊരു വിവരം ഇല്ലാതിരിക്കുകയോ ചെയ്ുന്നയ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ്‌ പരിശോധിച്ച്‌ അഞ്ച്‌ വര്‍ഷത്തില്‍ കുടുതല്‍ നികുതി കുടിശ്ശിക ഉണ്ടെന്ന്‌ ഉറപ്പുവരുത്തുന്ന പക്ഷം സൗകര്യം ഉപയോഗപ്പെടുത്താംവുന്നതാണ്‌. വാഹനം സംബന്ധിച്ച്‌ വാഹന ഉടമയ്‌ക്ക് ഒരു വിവരവും ഇല്ലാതിരിക്കുകയോ വാഹനം പൊളിച്ച്‌ കളയുകയോ ആണെങ്കില്‍ 100 രൂപ മുദ്രപത്രത്തില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ച്‌ ഭാവിയില്‍ ഉണ്ടാകാവുന്ന നികുതി ബാധ്യതയില്‍ നിന്നും ഒഴിവാകാം.










from kerala news edited

via IFTTT