Story Dated: Tuesday, February 3, 2015 02:24
ആനക്കര: നയ്യൂര്‍ വീരവേല്‍ മുരുകന്‍ കോവിലെ തേര്‍പൂജ മഹോത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പജകളോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഗണപതിഹോമം, നിവേദ്യം,അഭിഷേകം, കാവടി വഴിപാട്, ഉഷപൂജ, തകില്‍മേളം, ചെണ്ടമേളം എന്നിവയും ഉച്ചയ്‌ക്ക് ശേഷം ആമക്കാവ് ഭഗവതിക്ഷേത്രത്തില്‍ കാവടി, ചെണ്ടമേളം, കോമരങ്ങള്‍, താലം എന്നിവയോടെ എഴുന്നളളിപ്പും നടന്നു. തുടര്‍ന്ന് തകില്‍ മേളം, രാത്രിയില്‍ ഭക്‌തിപ്രഭാഷണം, തായമ്പക, പുലര്‍ച്ചെ താലം കൊളുത്തി എഴുന്നള്ളിപ്പ് എന്നിവയോടെ ഉത്സവത്തിന് സമാപനമായി.
from kerala news edited
via IFTTT