അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി; സര്‍ക്കാര്‍ കൂടുതല്‍സമയം ആവശ്യപ്പെട്ടു
Posted on: 03 Feb 2015
ബെംഗളൂരു: അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത സ്വകാര്യ വാഹനങ്ങള്‍ പിടികൂടി നികുതിചുമത്തുന്ന ഗതാഗത വകുപ്പിന്റെ നടപടിക്ക് വിശദീകരണം നല്‍കാന്‍ സര്‍ക്കാറിന് കര്‍ണാടക ഹൈക്കോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ജസ്റ്റിസ് എച്ച്.ഡി. രമേഷ് സമയം അനുവദിച്ചത്. അന്യസംസ്ഥാന വാഹനഉടമകളുടെ ഫേസ് ബുക്ക് കൂട്ടായ്മനല്‍കിയ ഹര്‍ജിയില്‍ നികുതി ചുമത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
കര്‍ണാടകസര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍വാഹന ഭേദഗതി നിയമത്തിലൂടെയാണ് ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍പിടികൂടി പതിനഞ്ചുവര്‍ഷത്തെ നികുതി ചുമത്തിയിരുന്നത്. നൂറക്കണക്കിന് വാഹനങ്ങളാണ് പിടിയിലായത്. ഇതേത്തുടര്‍ന്ന് രൂപവത്കരിച്ച ഫേസ് ബുക്ക് കൂട്ടായ്മയാണ് വാഹനഭേദഗതി നിയമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത വാഹനങ്ങള്‍ പിടികൂടി നികുതിചുമത്തുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കര്‍ണാടക ഗതാഗതവകുപ്പ് സെക്രട്ടറിയോട് ഹൈക്കോടതി ഉത്തരവിടുകയുമായിരുന്നു.
ഏതെങ്കിലും ഒരു സംസ്ഥാനത്ത് നികുതിയടച്ച സ്വകാര്യ വാഹനങ്ങള്‍ക്ക് വീണ്ടും നികുതിചുമത്തുന്നത് മോട്ടോര്‍വാഹന നിയമത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. അന്യസംസ്ഥാന വാഹനങ്ങള്‍ക്കെതിരെയുള്ള പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഫോര്‍ നോണ്‍ കെ.എ. രജിസ്‌ട്രേഷന്‍ വെഹിക്കിള്‍ ഓണേഴ്‌സ് എന്ന പേരില്‍ ഫേസ് ബുക്ക് കൂട്ടായ്മ രൂപവത്കരിച്ചത്.
ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്.
കര്‍ണാടകസര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍വാഹന ഭേദഗതി നിയമപ്രകാരം കര്‍ണാടകത്തിലെത്തി മുപ്പത് ദിവസം കഴിഞ്ഞവാഹനങ്ങള്‍ പിടികൂടി ആജീവനാന്ത നികുതി ചുമത്തുകയാണ് പതിവ്. ഇതിലൂടെ കോടിക്കണക്കിന് രൂപയാണ് ഗതാഗതവകുപ്പ് സമാഹരിച്ചത്. പ്രശ്‌നം മലയാളിസംഘടനകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കര്‍ണാടക ഗതാഗതമന്ത്രി രാമ ലിംഗറെഡ്ഡിയുമായി ചര്‍ച്ച നടത്തിയെങ്കിലും വാഹനങ്ങള്‍ പിടികൂടുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്നാണ് നിയമനടപടിയുമായി മന്നോട്ട് പോകാന്‍ വാഹനഉടമകള്‍ തീരുമാനിച്ചത്.
from kerala news edited
via IFTTT