Story Dated: Monday, February 2, 2015 01:27
കഴക്കൂട്ടം: മേനംകുളത്തെ ഗെയിംസ് വില്ലേജില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന സ്‌ത്രീ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത്. 400 ഓളം പേരെ ജോലിക്കെടുത്തശേഷം ഒരു വിഭാഗത്തെ ബോധപൂര്‍വം പുറത്താക്കിയതായും ഇടനിലക്കാര്‍ക്ക് അടുപ്പമുള്ളവരെ തിരികിയറ്റാന്‍ ശ്രമിക്കുന്നതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കു കയറിയവരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ തിരികെ വാങ്ങിയശേഷ, മറ്റുചിലരുടെ ഫോട്ടോകള്‍ പതിച്ച് കൃതിമം കാട്ടുന്നതായും ഇവര്‍ ആരോപിച്ചു.
പുത്തന്‍കോട് മേഖലയിലെ തൊഴിലുറപ്പ് കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെ ജോലിക്കെത്തിയ ഇവരെ വെരിഫിക്കേഷന്റെയും മറ്റും കാരണം പറഞ്ഞ് ക്ലീനിംഗ് ഏറ്റെടുത്ത കരാര്‍ കമ്പനി ജീവനക്കാര്‍ തടഞ്ഞു. എന്നാല ആറുമണിയായിട്ടും ജോലിക്കു കയറാന്‍ പറ്റാതെ വന്നതോടെ ഇവര്‍ വില്ലേജിലെ കവാടത്തിനു മുന്നില്‍ നിന്നും ബഹളം വച്ചു. വില്ലേജില്‍ പ്രവേശിക്കുന്നതിനായി അധികൃതര്‍ കാര്‍ഡ് നല്‍കിയവരായിരുന്നു ഭൂരിഭാഗം തൊഴിലാളികളും. അമിതഭാരം കാരണം ജോലി വേണ്ടെന്നുവച്ചവരുടെ കൂലി നല്‍കാനും അധികൃതര്‍ തയാറായില്ല.
പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് പോലീസെത്തിയാണ് സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചത്. പോലീസ് പ്രതിഷേധക്കാരെ വില്ലേജ് ഗേറ്റിനു മുന്നില്‍ നിന്നും നീക്കി ഒരുമണിക്കു ജോലിക്കു കയറാന്‍ എത്തിയ തൊഴിലാളികളെ വൈകുന്നേരം ആറുമണിയോടെ ജോലി കഴിഞ്ഞ് പുറത്തിറങ്ങാമെന്നും അധികൃതര്‍ പറഞ്ഞു. പ്രായാധിക്യം ചെന്നവരെ ഒഴിവാക്കിയും പോലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യമായതിനാലുമാണ് ഇത്തരം തടസങ്ങളുണ്ടായതെന്നാണ് ജീവനക്കാരുടെ വിശദീകരണം. ജോലി മതിയാക്കുന്നവര്‍ക്ക് കൂലിയിനത്തിലെ മുഴുവന്‍ തുകയും നല്‍കുമെന്നും ജീവനക്കാര്‍ പറഞ്ഞു.
from kerala news edited
via IFTTT