Story Dated: Tuesday, February 3, 2015 07:04
മാവേലിക്കര: റെയില്‍വെ പാളത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ പിന്നോട്ട് എടുത്തു. മാവേലിക്കര കായംകുളം റെയില്‍വേ പാതയില്‍ കോടതിക്ക് സമീപം പുല്ലപ്ലാവ് ഭാഗത്താണ് പാളത്തില്‍ തീ പടര്‍ന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. ഈ സമയം പാളത്തിലൂടെ വന്ന കോര്ബ്ര-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിന്റെ ലോക്കോ പൈലറ്റ് പാളത്തിലേക്ക് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടുകയും പിന്നീട് പുറകിലേക്ക് എടുക്കുകയും ചെയ്തു.
മാവേലിക്കരയില്‍ നിന്ന് അഗ്നിശമന സേന എത്തി തീ അണച്ചതിനു ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. ശബരി എക്സ്പ്രസ് റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ഇതിനാല്‍ അരമണിക്കൂറോളം മാവേലിക്കര-കായംകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
from kerala news edited
via IFTTT