121

Powered By Blogger

Monday, 2 February 2015

കാത്തുനില്‍ക്കേണ്ട, ഇനി ഇരിക്കാം











Story Dated: Tuesday, February 3, 2015 07:33


ചങ്ങനാശേരി : പെരുന്ന രണ്ടാം നമ്പര്‍ ബസ്‌റ്റാന്‍ഡില്‍ വര്‍ഷങ്ങളായി തുരുമ്പുപിടിച്ച്‌ കിടന്നിരുന്ന കസേരകള്‍ നീക്കം ചെയ്‌ത്‌ പുതിയ കസേരകള്‍ നിരത്തിയപ്പോള്‍ യാത്രക്കാര്‍ക്ക്‌ ഏറെ ആശ്വാസകരം. മൂട്ടകടികൊള്ളാതെ യാത്രക്കാര്‍ക്കു സുഖമായി ഇവിടെ വിശ്രമിക്കുവാനായി എണ്‍പതിലധികം കസേരകളാണ്‌ നഗരസഭ സ്‌ഥാപിച്ചത്‌. വര്‍ഷത്തോളമായുള്ള യാത്രക്കാരുടെ ആവശ്യമാണ യാഥാര്‍ത്ഥ്യമായത്‌.


ആലപ്പുഴ, കുട്ടനാട്‌ ഭാഗത്തേക്കുള്ള കെ.എസ്‌.ആര്‍.ടി.സി ബസുകളും കോട്ടയം, പായിപ്പാട്‌, കൈനടി മേഖലകളിലേക്കുള്ള സ്വകാര്യ ബസുകളും സര്‍വീസ്‌ നടത്തുന്ന തിരക്കേറിയ സ്‌റ്റാന്‍ഡില്‍ യാത്രക്കാര്‍ എത്തിയാല്‍ വിശ്രമിക്കുന്ന കാര്യം ഇവര്‍ പണ്ടേ ഉപേക്ഷിച്ചിരുന്നു. കാലപ്പഴക്കം മൂലം തുരുമ്പെടുത്‌ കസേരയില്‍ ഇരുന്നാല്‍ എപ്പോഴാണ്‌ ഒടിഞ്ഞു താഴെ വീഴുകയെന്നു യാത്രക്കാര്‍ ആശങ്കപ്പെട്ടിരുന്നു.


മുട്ടയുടെ കടുത്ത ആക്രമണവും യാത്രക്കാരുടെ വിശ്രമിക്കാമെന്ന മോഹത്തെ തടസ്സപ്പെടുത്തിയിരുന്നു. ദിനംപ്രതി ഇവിടെ നിന്നും വിവിധ സ്‌ഥലങ്ങളിലേക്ക്‌ നൂറ്‌ കണക്കിന്‌ ആളുകളാണ്‌ യാത്രചെയ്യുന്നത്‌. സ്‌റ്റാന്‍ഡിലെ വെളിച്ചം, ചായംപൂശല്‍, ടാറിങ്‌ തുടങ്ങിയവയും ഉടന്‍ പൂര്‍ത്തിയാക്കുമെന്നു നഗരസഭാധ്യക്ഷ കൃഷ്‌ണകുമാരി രാജശേഖരന്‍ അറിയിച്ചു.










from kerala news edited

via IFTTT