121

Powered By Blogger

Monday, 2 February 2015

പരാതിപ്പെട്ടി തുറന്നു: അനധികൃത ക്വാറികള്‍ക്കും മണല്‍ക്കടത്തിനുമെതിരെ പരാതി











Story Dated: Tuesday, February 3, 2015 02:23


മലപ്പുറം: പൊന്മളയില്‍ ലൈസന്‍സില്ലാതെ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മണല്‍ക്കടത്തിന്‌ പൊലീസുകാര്‍ ഒത്താശ നല്‍കുന്നുവെന്നും അഴിമതി നിവാരണ സമിതിക്ക്‌ പരാതി ലഭിച്ചു. അഴിമതി നിവാരണത്തിന്റെ ഭാഗമായി കലക്‌ടറേറ്റില്‍ സ്‌ഥാപിച്ച പരാതിപ്പെട്ടി വഴിയാണു പരാതി. മണല്‍മാഫിയക്കും മണല്‍ക്കടത്തിനുമെതിരെ ശക്‌തമായ നടപടി സ്വീകരിക്കുന്ന സാഹചര്യത്തില്‍ ചില പൊലീസുകാര്‍ പരിശോധിക്കുന്ന റൂട്ടും സമയവുമടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്നാണ്‌ ആരോപണം.


വിശദ അന്വേഷണത്തിനായി പരാതി എസ്‌.പി..ക്ക്‌ കൈമാറി. ജില്ലയില്‍ ചിലയിടങ്ങളില്‍ പാചക വാതകത്തിന്‌ അമിത വില ഈടാക്കുന്നതായും ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം നല്‍കുന്നതായും അനധികൃതമായി വയല്‍ നികത്തുന്നതായും പരാതി ലഭിച്ചിട്ടുണ്ട്‌. 3,000 ത്തിലധികം കുട്ടികള്‍ പഠിക്കുന്ന മൊറയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ മുന്‍പിലെ ബസ്‌ സ്‌റ്റോപ്പ്‌ നിര്‍ത്തിയെന്നാരോപിച്ച്‌ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയും സമിതി പരിഗണിച്ചു.


ബസുടമകളാണ്‌ ഇതിനു പിന്നിലെന്നാണ്‌ ആരോപണം.പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ അന്വേഷണത്തിനായി കൈമാറി.18 പരാതികളാണ്‌ പരാതിപ്പെട്ടി വഴി ലഭിച്ചത്‌. അഴിമതി നിവാരണ സമിതി അംഗമായ റിട്ട.ജില്ലാ ജഡ്‌ജി പി.നാരായണന്‍കുട്ടി മേനോന്‍, ഹുസൂര്‍ ശിരസ്‌തദാര്‍ പി.എ. അബ്‌ദുള്‍ മജീദ്‌, ജൂനിയര്‍ സൂപ്രണ്ട്‌ സി. കെ. മജീദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT