121

Powered By Blogger

Monday, 2 February 2015

ഗുണ്ടര്‍ട്ട്‌ അനുസ്‌മരണവും പ്രദര്‍ശനവും











Story Dated: Tuesday, February 3, 2015 02:24


പാലക്കാട്‌: ഗുണ്ടര്‍ട്ട്‌ അനുസ്‌മരണവും പ്രദര്‍ശനവും നാലിന്‌ രാവിലെ 10.30 മുതല്‍ 8 മണിവരെ ബി.ഇ.എം.എച്ച്‌.എസില്‍ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലയാള ഭാഷക്കും സംസ്‌കാരത്തിനും സമഗ്രസംഭാവന ചെയ്‌ത ജര്‍മന്‍കാരനായ ഡോ: ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ 201 ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. പ്രഫ. കെ. ശശികുമാര്‍ ഉദ്‌ഘാടനം ചെയ്യും. റവ. സാജു ബെഞ്ചമിന്‍ അധ്യക്ഷത വഹിക്കും. ബാസല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ കേരളത്തിലെത്തിയ ഗുണ്ടര്‍ട്ട്‌ മലബാറിലെ പ്രഥമ സ്‌കൂള്‍ ഇന്‍സ്‌പെക്‌ടറായിരിക്കെ 1867ല്‍ ബി.ഇ.എം ഹൈസ്‌കൂള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.


പ്രസാധക ചരിത്രത്തിലെ നാള്‍ വഴി രേഖപ്പെടുത്തുന്ന രേഖകള്‍ക്ക്‌ പുറമെ ഗുണ്ടര്‍ട്ടിന്റെ സമഗ്രസംഭാവനങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടും. പത്രസമ്മേളനത്തില്‍ ഹെഡ്‌മാസ്‌റ്റര്‍ മുരളി ഡെന്നീസ്‌, ഡെപ്യൂട്ടി ഹെഡ്‌മാസ്‌റ്റര്‍ രാജന്‍ വര്‍ഗീസ്‌, മദര്‍ പി.ടി.എ പ്രസിഡന്റ്‌ വാണി പി. നായര്‍, എഡ്വേര്‍ഡ്‌ പ്രശാന്ത്‌. എം, സ്വാലിഹ്‌ പങ്കെടുത്തു.










from kerala news edited

via IFTTT

Related Posts:

  • ശിശുമരണകാലത്ത്‌ അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കുള്ള കേന്ദ്ര സഹായ വിതരണവും മുടങ്ങി Story Dated: Saturday, March 28, 2015 03:20പാലക്കാട്‌: അട്ടപ്പാടിയില്‍ തുടര്‍ച്ചയായ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട കാലത്ത്‌ ഗര്‍ഭിണികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള കേന്ദ്ര സഹായ വിതരണവും മുടങ്ങി. ഏറ്റവും കൂടുത… Read More
  • രണ്ടെണ്ണം വീശാന്‍ ഇനി അതിര്‍ത്തി താണ്ടണം Story Dated: Wednesday, April 1, 2015 02:13പാലക്കാട്‌: രണ്ടെണ്ണം വീശണമെന്ന്‌ തോന്നിയാല്‍ പാലക്കാട്ടുകാര്‍ സംസ്‌ഥാന അതിര്‍ത്തി താണ്ടണം. കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ഫോര്‍ സ്‌റ്റാറുകള്‍ക്കും ബാര്‍ ലൈസന്‍സ്‌ നഷ്‌ടമാ… Read More
  • ലൂക്കാച്ചന്‍ Story Dated: Sunday, March 29, 2015 06:04മംഗലംഡാം: കാന്തളം കുന്നത്തേല്‍ വീട്ടില്‍ ലൂക്കാച്ചന്‍(72) നിര്യആതനായി. സംസ്‌കാരം ഇന്ന്‌ വൈകീട്ട്‌ നാലിന്‌ മംഗലംഡാം സെന്റ്‌ സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: അന്നക… Read More
  • ലഹരിവസ്‌തുക്കള്‍ പിടിച്ചെടുത്തു Story Dated: Saturday, March 28, 2015 03:20ആനക്കര: വിദ്യാലയത്തിന്‌ സമീപം നിരോധനം ലംഘിച്ച്‌ വില്‌പന നടത്തിയ ലഹരി വസ്‌തുക്കള്‍ പോലീസും ആരോഗ്യവകുപ്പും പിടികൂടി. പരുതൂര്‍ നാടപറമ്പ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ സമീപം ചായക… Read More
  • ശുകപുരം അതിരാത്രശാല അഗ്നിയെ വരിച്ചു Story Dated: Wednesday, April 1, 2015 02:13ആനക്കര: ശുകപുരം അതിരാത്രത്തിനു സമാപനം കുറിച്ച്‌ അതിരാത്രശാല അഗ്നിക്ക്‌ സമര്‍പ്പിച്ചു. ഇതോടെ പന്ത്രണ്ട്‌ ദിനം നീണ്ടു നിന്ന അതിരാത്രത്തിന്‌ സമാപമായി. നൂറ്റാണ്ടുകളായി നിലനിന്നിരു… Read More