121

Powered By Blogger

Monday, 2 February 2015

മകളെ ശല്യപ്പെടുത്തിയതു ചോദ്യം ചെയ്‌തു; കാര്‍ തകര്‍ത്തു











Story Dated: Tuesday, February 3, 2015 07:04


ഹരിപ്പാട്‌: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളെ സ്‌ഥിരമായി ശല്യം ചെയ്‌തവരെ ചോദ്യം ചെയ്‌ത പിതാവിന്റെ മാരുതി കാറിന്റെ ഗ്ലാസുകള്‍ തല്ലിത്തകര്‍ത്തതായി പരാതി. കരുവാറ്റ സ്‌നേഹാചാര്യ കോളേജിന്റെ പ്രിന്‍സിപ്പലും ചലച്ചിത്രകാരനുമായ രാജു മൈക്കിളിന്റെ കാറാണ്‌ തകര്‍ത്തത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ 3.30ന്‌ കരുവാറ്റ ആശ്രമം ജംഗ്‌ഷനില്‍ വച്ചായിരുന്നു സംഭവം.


വിദ്യാര്‍ത്ഥികളായ മകളേയും മകനേയും കാറില്‍ വീട്ടിലേക്കു വിളിച്ചുകൊണ്ടുവരുന്നതിനിടെ മകളെ സ്‌ഥിരമായി ശല്യപ്പെടുത്തുന്നവരെ കണ്ട്‌ കാറ്‌ നിര്‍ത്തി ഇറങ്ങിയ രാജു മൈക്കിള്‍ ഇവരോട്‌ സംസാരിച്ചുകൊണ്ടിരിക്കെ മറ്റു ചിലര്‍ എത്തി ഗ്ലാസ്‌ തല്ലിപ്പൊട്ടിക്കുകയായിരുന്നു. പോലീസ്‌ കേസെടുത്തു.










from kerala news edited

via IFTTT