Story Dated: Tuesday, February 3, 2015 02:23
ഫറോക്ക് : ഫറോക്ക് മേഖലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഇന്നലെ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും തീരുമാനമാകതെ പിരിഞ്ഞു. ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനും സമരം കൂടുതല്‍ ശക്‌തമാക്കുന്നതിനും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സംയുക്‌ത സമരസമിതി യോഗം ചേരുന്നുണ്ട്.
കോഴിക്കോട് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷനര്‍ വിളിച്ചു ചേര്‍ത്ത തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെയും കമ്പനി ഉടമകളുടെയും അഞ്ചാം വട്ട ചര്‍ച്ചയാണ് തീരുമാനമാകതെ പിരിഞ്ഞത്. ഡിസ്‌ട്രിക്‌റ്റ് ലേബര്‍ കമ്മീഷണര്‍ രണ്ട് പ്രാവശ്യം വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലും ഫലമുണ്ടായില്ല. കളിമണ്ണ് ഖനന നിരോധനം പിന്‍വലിച്ചതിന് ശേഷം മാത്രം ശമ്പള പരിഷ്‌ക്കരണം എന്ന നിലപാടില്‍ കമ്പനി ഉടമകള്‍ ഉറച്ചുനിന്നതാണ് ഇന്നലത്തെ ചര്‍ച്ചയും പുരോഗതിയില്ലാതെ അവസാനിച്ചത്. ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് ഫറോക്ക് മേഖലയിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന്‌പതിനഞ്ച് ദിവസം പിന്നിടുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31ന് കാലാവധി തീര്‍ന്ന വേതന കരാര്‍ പുതുക്കി കിട്ടുന്നതിന് സമരത്തിന്റെ ശൈലി തന്നെ മാറ്റാനുളള തയ്ാറെയടുപ്പിലാണ് തൊഴിലാളി യൂണിയനുകള്‍.
from kerala news edited
via IFTTT