Story Dated: Tuesday, February 3, 2015 07:04
ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും ആരാധനാലയത്തിനു നേരേ ആക്രമണം. ബീച്ചിന് തെക്കുവശത്തെ പത്താംപീയൂസ് പള്ളിയുടെ രൂപക്കൂടിന് നേരേയാണ് ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ കല്ലേറുണ്ടായത്. ബീച്ച് റോഡിനോടു ചേര്‍ന്നുള്ള രൂപക്കൂടാണ് ആക്രമിക്കപ്പെട്ടത്. രൂപക്കൂടിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. എറിഞ്ഞ കരിങ്കല്ല് കൂടിനകത്തു കണ്ടെത്തി. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ് സൗത്ത് പോലീസ് സ്‌ഥലത്തെത്തി. ആക്രമണത്തിനു പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്നാണ് പോലീസ് നിഗമനം.
ഒരാഴ്‌ച മുമ്പു കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡിനു സമീപത്തെ സെന്റ് മേരീസ് പള്ളിക്കുനേരെ ആക്രമണമുണ്ടായിരുന്നു. ദേവാലയത്തിലെ സെന്റ് സേവ്യറിന്റെയും സെന്റ് ജോസഫിന്റെയും വിശുദ്ധ രൂപങ്ങള്‍ ആക്രമി സംഘം കവര്‍ന്നിരുന്നു. കൂടാതെ മാതാവിന്റെ രൂപക്കൂടും തകര്‍ത്തിരുന്നു. ജില്ലാ കോടതി വാര്‍ഡിലെ കോര്‍ത്തുശേരി പള്ളി കുരിശടിയുടെ ചില്ലും കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു.
ദേവാലയങ്ങള്‍ക്കുനേരെ ആക്രമണങ്ങള്‍ പതിവായിട്ടും ആക്രമി സംഘങ്ങളെ പിടികൂടാന്‍ പോലീസ് വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്.സംഭവത്തില്‍ ഇടവക കമ്മിറ്റി യോഗം പ്രതിഷേധിച്ചു.മൂന്നാം തവണയാണ് കുരിശടി ആക്രമിക്കപ്പെടുന്നത്. ചില ശക്‌തികള്‍ പുറത്തു നിന്നെത്തിയാണ് ആക്രമണം നടത്തിയതെന്നും കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. ഇടവക വികാരി ഫാ. ഷാജി സെബാസ്‌റ്റ്യന്‍ ചുള്ളിക്കല്‍ അധ്യക്ഷതവഹിച്ചു.
from kerala news edited
via IFTTT