121

Powered By Blogger

Monday, 2 February 2015

ബസും ഓട്ടോറിക്ഷയും ഇടിച്ചു അഞ്ചു പേര്‍ക്കു പരുക്ക്‌; നാട്ടുകാരുടെ പ്രതിഷേധത്തില്‍ ദേശീയപാതയില്‍ രണ്ടര മണിക്കൂര്‍ സ്‌തംഭിച്ചു











Story Dated: Tuesday, February 3, 2015 02:23


മക്കരപ്പറമ്പ്‌: ദേശീയപാതയിലെ അപകടവളവെന്നറിയപ്പെടുന്ന മക്കരപ്പറമ്പിനടുത്ത കാച്ചിനിക്കാട്‌ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്ന ഓട്ടോയില്‍ ബസ്സിടിച്ചു ഡ്രൈവറുള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്ക്‌. പ്രദേശത്തു അപകടം തുടര്‍ക്കഥയാവുന്നതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ഗതാഗതം തടസ്സപ്പെടുത്തി.


മക്കരപ്പറമ്പ്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ കയറ്റി പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ മറ്റൊരു വാഹനത്തെ മറികടന്ന്‌ അമിത വേഗതയില്‍ എത്തിയ സ്വകാര്യ ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌ ബസ്‌ ഇടിക്കുകയായിരുന്നു. അപകട മരണങ്ങള്‍ നിരവധി നടന്നിട്ടുള്ള വളവില്‍ ഹമ്പ്‌ സ്‌ഥാപിക്കുകയോ മറ്റുള്ള മാര്‍്‌്ണ്മങ്ങള്‍ നിര്‍ദ്ദേശിക്കുകയോ ചെയ്ണമെയന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.ഓരോ അപകടങ്ങള്‍ സംഭവിക്കുമ്പോഴും അധികൃതരെത്തി വാഗ്‌ദാനങ്ങള്‍ നല്‍കി മടങ്ങുകയാണ്‌ പതിവ്‌. ഇതിനു മറുപടിയായിട്ടാണ്‌ രണ്ടര മണിക്കൂര്‍ കോഴിക്കോട്‌ - പാലക്കാട്‌ ദേശീയ പാത ഉപരോധിച്ചത്‌.


സംഘര്‍ഷം കണക്കിലെടുത്ത്‌ മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട പോലീസ്‌ സ്‌റ്റേഷനുകളില്‍ നിന്ന്‌ പോലീസ്‌ സംഘം ക്യാമ്പു ചെയ്‌തിരുന്നു. ടി.എ അഹമ്മദ്‌ കബീര്‍ എം.എല്‍.എ, മക്കരപ്പറമ്പ്‌ ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ പി. മുഹമ്മദ്‌, സബ്‌ കളക്‌ടര്‍ അമിത്‌ മീണ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയില്‍ അപകട വളവില്‍ ഹമ്പ്‌ സ്‌ഥാപിക്കാന്‍ ധാരണയായി. പരിക്കേറ്റവര്‍ക്ക്‌ ഉടന്‍ നഷ്‌ടപരിഹാരം നല്‍കാന്‍ ബസ്‌ ഉടമക്ക്‌ കര്‍ശന നിര്‍ദ്ദേശവും നല്‍കി. പരുക്കേറ്റവര്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. വൈകുന്നേരത്തോടെ ജനകീയ കൂട്ടായ്‌മയില്‍ ഹമ്പ്‌ സ്‌ഥാപിച്ചു.










from kerala news edited

via IFTTT

Related Posts:

  • ബജറ്റ്: വ്യവസായ പ്രമുഖരുടെ പ്രതികരണങ്ങള്‍ ബജറ്റ്: വ്യവസായ പ്രമുഖരുടെ പ്രതികരണങ്ങള്‍Posted on: 01 Mar 2015 ദുബായ്: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്രബജറ്റിനെ പ്രവാസി വ്യവസായിസമൂഹം ഒരേ മനസ്സോടെയാണ് സ്വാഗതം ചെയ്യുന്നത്. ബജറ്റ് സന്തുലിതവും വികസനോന്മു… Read More
  • എക്‌സ്‌പോ-2020 : പ്രചാരണ കാമ്പയിന് ഇന്ന് തുടക്കം എക്‌സ്‌പോ-2020 : പ്രചാരണ കാമ്പയിന് ഇന്ന് തുടക്കംPosted on: 01 Mar 2015 ദുബായ്: എക്‌സ്‌പോ-2020 പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടിക്ക് ഞായറാഴ്ച തുടക്കമാവും. 'ഫോര്‍ എവരിവണ്‍' എന്ന പ… Read More
  • പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധPosted on: 01 Mar 2015 അബുദാബി: മീനയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ. രാവിലെ ഏഴുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഒരു പച്ചക്കറി ഗോഡൗണ്‍ മൊത്തമായി കത്തിനശിച്ചു. ആളപായമില… Read More
  • കലാഞ്ജലി 2015 കലാഞ്ജലി 2015Posted on: 01 Mar 2015 അബുദാബി: കല അബുദാബി സംഘടിപ്പിച്ച കലാഞ്ജലി 2015- ന്റെഭാഗമായി ശോഭന അവതരിപ്പിച്ച നൃത്തനാടകമായ 'കൃഷ്ണ' അരങ്ങേറി. ഇന്ത്യാ സോഷ്യല്‍സെന്ററില്‍ എല്‍.ഇ.ഡി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ശോഭനയു… Read More
  • മയക്ക് മരുന്ന് ഉപയോഗം : നഴ്‌സ് കുറ്റം നിഷേധിച്ചു മയക്ക് മരുന്ന് ഉപയോഗം : നഴ്‌സ് കുറ്റം നിഷേധിച്ചുPosted on: 01 Mar 2015 അബുദാബി: മയക്ക് മരുന്ന് ഉപയോഗിച്ചതിന് ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ നഴ്‌സ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം കേസ് ക്രിമിനല്‍ കോടതി വിചാരണയ്‌ക്കെടുത്തു.ആസ്പത്… Read More