Story Dated: Tuesday, February 3, 2015 02:24
പാലക്കാട്: കലാ-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ സൃഷ്‌ടിയുടെ ജില്ലാ കോ- ഓര്‍ഡിനേറ്ററായിരുന്ന മുരളി എന്‍. പല്ലാവൂരിന്റെ സ്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് യൂസഫലി കേച്ചേരിയുടെ ഗുരുബ്രഹ്‌മം കവിതക്കും കഥ, നോവല്‍ രംഗത്തെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം മുണ്ടൂര്‍ സേതുമാധവനും ലഭിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ശ്രീകൃഷ്‌ണപുരം മോഹന്‍ദാസ് ചെയര്‍മാനും ശരത് ബാബു തച്ചമ്പാറ, രാധാകൃഷ്‌ണന്‍ രാമശേരി, ജനാര്‍ദ്ദനന്‍ പുതുശേരി, മുല്ലക്കല്‍ കൃഷ്‌ണന്‍കുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. രാധാകൃഷ്‌ണന്‍ രാമശേരി രൂപകല്‍പ്പന ചെയ്‌ത ശില്‍പ്പവും 4444 രൂപ ക്യാഷ് പ്രൈസും ഉള്‍പ്പെടുന്ന സമഗ്രസംഭാവന പുരസ്‌കാരവും 3333 രൂപ ക്യാഷ് പ്രൈസും കീര്‍ത്തി പത്രവും ഉള്‍പ്പെടുന്ന കവിതാ പുരസ്‌കാരവും എട്ടിന് രാവിലെ പത്തു മണിക്ക് റോബിസണ്‍ റോഡിലുള്ള കെ.പി.എം റീജന്‍സി ഓഡിറ്റോറിയത്തില്‍ ചേരുന്ന ചടങ്ങില്‍ എം.പി. വീരേന്ദ്രകുമാര്‍ സമ്മാനിക്കും. പത്രസമ്മേളനത്തില്‍ ശ്രീകൃഷ്‌ണപുരം മോഹന്‍ദാസ്, രാധാകൃഷ്‌ണന്‍ രാമശേരി, ശരത്‌ബാബു തച്ചമ്പാറ, ജനാര്‍ദ്ദന്‍ പുതുശേരി, മുല്ലക്കല്‍ കൃഷ്‌ണന്‍കുട്ടി പങ്കെടുത്തു.
from kerala news edited
via IFTTT