121

Powered By Blogger

Monday, 2 February 2015

റെയില്‍വെ ഇനി യാത്രക്കാരെ വീട്ടിലെത്തിക്കും









Story Dated: Tuesday, February 3, 2015 07:36



mangalam malayalam online newspaper

ലക്‌നോ: റെയില്‍വെ അവതരിപ്പിക്കുന്ന സ്‌റ്റേഷന്‍-ടു-ഹോം ഡ്രോപ്പ്‌' സൗകര്യം ലക്‌നോയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന്‌ ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ്‌ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്‍). ജനുവരിയില്‍ രാജ്യ തലസ്‌ഥാനത്ത്‌ പരീക്ഷിച്ച്‌ വിജയിച്ച സംവിധാനമാണ്‌ യുപിയിലുമെത്തുന്നത്‌.


പുതിയ സംവിധാനത്തില്‍ റെയില്‍വെ സ്‌റ്റേഷനില്‍ യാത്രക്കാരെ സ്വീകരിക്കാനും ലഗേജ്‌ കൈകാര്യം ചെയ്യാനും ടാക്‌സി ബുക്കുചെയ്യാനും ആളുകള്‍ ഉണ്ടാവും. പുതിയ സൗകര്യം ഉപയോഗിക്കാന്‍ യാത്രക്കാര്‍ 36 മണിക്കൂര്‍ മുമ്പ്‌ പണമടയ്‌ക്കണം. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ മാത്രമേ ഇതു സാധ്യമാവൂ.


പുതിയ സംവിധാനം തുടക്കത്തില്‍ നാല്‌ പ്രീമിയം ട്രെയിനുകളിലെ യാത്രക്കാര്‍ക്ക്‌ മാത്രമാവും ലഭ്യമാക്കുക. ശതാബ്‌ദി എക്‌സ്പ്രസ്‌, പുഷ്‌പക്‌ എക്‌സ്പ്രസ്‌, ലക്‌നോ മെയില്‍, ഡല്‍ഹി രാജധാനി എന്നീ ട്രെയിന്‍ യാത്രക്കാര്‍ക്ക്‌ ഈ സൗകര്യം ലഭ്യമാക്കാം. പുതിയ സംവിധാനം വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്നാണ്‌ കരുതുന്നത്‌.










from kerala news edited

via IFTTT