121

Powered By Blogger

Monday, 2 February 2015

ദുബായ് ടൂര്‍: ജെഴ്‌സി പരേഡ് ഇന്ന്‌








ദുബായ് ടൂര്‍: ജെഴ്‌സി പരേഡ് ഇന്ന്‌


Posted on: 03 Feb 2015


ദുബായ്: അന്താരാഷ്ട്രശ്രദ്ധ നേടിയ സൈക്കിളോട്ട മത്സരമായ 'ദുബായ് ടൂറി'ന്റെ ജെഴ്‌സി പരേഡ് ചൊവ്വാഴ്ച നടക്കും. നാല് കേന്ദ്രങ്ങളില്‍നിന്നായി തുടങ്ങുന്ന പരേഡ് മിന സിയാഹിയിലെ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബില്‍ സംഗമിക്കും.

കഴിഞ്ഞദിവസങ്ങളില്‍ വിവിധകേന്ദ്രങ്ങളിലായി നടന്ന ജെഴ്‌സി പ്രദര്‍ശനത്തിന്റെ പര്യവസാനമെന്ന നിലയിലാണ് കൂറ്റന്‍ പരേഡ് അരങ്ങേറുന്നത്. നീല, ചുവപ്പ്, വെള്ള, യു.എ.ഇ. ദേശീയപതാക വര്‍ണം എന്നിങ്ങനെ നാല് തരത്തിലുള്ള ജെഴ്‌സികളുടെ ഓരോ സംഘത്തെയും 200 വീതമുള്ള സൈക്കിളുകള്‍ അനുഗമിക്കും. വൈകുന്നേരം നാല് മണിക്കാണ് പരേഡിന് തുടക്കമാകുക.

ബുധനാഴ്ച തുടങ്ങുന്ന ദുബായ് ടൂര്‍ ശനിയാഴ്ച സമാപിക്കും. നാല് ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മൊത്തം 665 കിലോമീറ്റര്‍ താണ്ടേണ്ടിവരും.











from kerala news edited

via IFTTT